കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ കോഴ്‌സ്​: പരീക്ഷ നീട്ടൽ കൺട്രോളർ തീരുമാനിക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സി​ലെ ര​ണ്ടാം​സെ​മ​സ്റ്റ​ർ എം.​എ മ​ല​യാ​ളം പ​രീ​ക്ഷ നീ​ട്ടി​വെ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ൺ​ട്രോ​ള​ർ ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഒ​ന്നാം​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക്​ തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ടാ​മ​ത്തേ​ത്​ ന​ട​ത്തു​ന്ന​ത്​ ചോ​ദ്യം​ചെ​യ്ത്​ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി റോ​സ്​ മേ​രി കെ.​ജോ​ൺ ഉ​ൾ​പ്പെ​ടെ 19 വി​ദ്യാ​ർ​ഥി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ന്റെ ഉ​ത്ത​ര​വ്. ഹ​ര​ജി​ക്കാ​രു​ടെ വാ​ദം​കേ​ട്ട​ശേ​ഷം പ​രീ​ക്ഷ ക​ൺ​ട്രോ​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11ന് ​ക​ൺ​ട്രോ​ള​ർ മു​മ്പാ​കെ ഹി​യ​റി​ങ്ങി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നും ഇ​വ​രു​ടെ വാ​ദം​കേ​ട്ട​ശേ​ഷം ക​ഴി​യു​മെ​ങ്കി​ൽ അ​ന്നു​ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ്​ ഉ​ത്ത​ര​വ്. ജ​നു​വ​രി 31മു​ത​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തു​വ​രെ​യാ​യി​രു​ന്നു ഒ​ന്നാം​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ. മാ​ർ​ച്ച് ഒ​ന്നി​ന് ര​ണ്ടാം​സെ​മ​സ്റ്റ​ർ ന​ട​ത്താ​നാ​ണ്​ സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.