ഇന്ദോറിലെ ഐ.ഐ.ടിയും ഐ.ഐ.എമ്മും സംയുക്തമായി ഇക്കൊല്ലം നടത്തുന്ന ഓൺലൈൻ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡേറ്റ സയന്റിസ്റ്റാകാൻ പര്യാപ്തമായ ഈ കോഴ്സിൽ അൽഗൊരിതംസ്, ഡേറ്റ സ്ട്രക്ചേഴ്സ്, ബിഗ് ഡേറ്റ ഇൻഫ്രാസ്ട്രക്ചർ, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഡേറ്റ സെക്യൂരിറ്റി ആൻഡ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കും. പ്രോജക്ട് വർക്കുമുണ്ട്. ആകെ 200 പേർക്കാണ് പ്രവേശനം. യോഗ്യത: ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്/6.0 സി.ജി.പി.എയിൽ കുറയരുത്)
ബി.ഇ/ബി.ടെക്/ബി.എസ്/ബി.ഫാം/ബി.ആർക്/ബി.ഡെസ്/ബി.എഫ് ടെക്/നാലു വർഷ ബി.എസ്.സി/എം.എസ്.സി/എം.സി.എ/എം.ബി.എ/തത്തുല്യം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ഗേറ്റ്/ജി.മാറ്റ്/ജി.ആർ.ഇ/ജാം സ്കോർ/ യോഗ്യത നേടിയിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതാപരീക്ഷയിൽ മാർക്കിളവുണ്ട്.
ഐ.ഐ.എമ്മും ഐ.ഐ.ടിയും ജൂൺ 25ന് നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (DMAT) യോഗ്യത നേടുന്നവരെയും പ്രവേശനത്തിന് പരിഗണിക്കും. പ്രവേശന വിജ്ഞാപനം https://msdsm.iiti.ac.inൽ ലഭ്യമാണ്. അപേക്ഷ ഫീസ് 1770 രൂപ. DMAT ൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം. നിർദേശാനുസരണം ഓൺലൈനായി ജൂൺ 15നകം അപേക്ഷിക്കണം.
ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. മൊത്തം പ്രോഗ്രാം ഫീസ് 12 ലക്ഷം രൂപയാണ്. ഗഡുക്കളായി ഫീസ് അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.