കേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ 2022-23 വർഷം നടത്തുന്ന എം.എ ഉർദു, എം.എ ഇംഗ്ലീഷ്, എം.എ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ, ബി.കോം ഡിപ്ലോമ ഇൻ ടീച്ച് ഇംഗ്ലീഷ്, ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ പ്രൊഫിഷ്യൻസി ഇൻ ഉർദു, ഫങ്ഷനൽ ഇംഗ്ലീഷ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://manuu.edu.in/dde ൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.ഓൺലൈനായി ഒക്ടോബർ മൂന്നു വരെ അപേക്ഷ സ്വീകരിക്കും. അഡ്മിഷൻ ഫീസ് ഒക്ടോബർ മൂന്നു വരെ അടക്കാം.
വാഴ്സിറ്റിയുടെ റീജനൽ/സബ് റീജനൽ സെന്ററുകൾ ന്യൂഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ, പട്ന, ദെർഭംഗ, ഭോപാൽ, റാഞ്ചി, ശ്രീനഗർ, അമരാവതി, ഹൈദരാബാദ്, ജമ്മു, വാരാണസി, ലഖ്നോ എന്നിവിടങ്ങളിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാം. അഡ്മിഷൻ പോർട്ടൽ: manuuadmission.samarth.edu.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.