ഡിപ്ലോമ ഇൻ ലാംഗേജ് എജുക്കേഷൻ (അറബിക്, ഉർദു) കോഴ്സിൽ 2018-19 വർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഒൗദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 15 വരെ സ്വീകരിക്കും.
ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായിരിക്കണം. കേരളത്തിലെ വാഴ്സിറ്റികൾ അംഗീകരിച്ച ടൈറ്റിൽ ഇൻ ഒാറിയൻറൽ ലേണിങ് അഥവാ അഫ്ദലുൽ ഉലമ സർട്ടിഫിക്കറ്റോ ബി.എ/ എം.എ അറബിക് സർട്ടിഫിക്കറ്റോ ഉർദുവിന് അദീബെ ഫാസിൽ സർട്ടിഫിക്കറ്റോ ബി.എ/എം.എ ഉർദു സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്കിൽ കുറയാതെ വേണം. ഒ.ബി.സികാർക്ക് 45ശതമാനം മതി.
പട്ടികജാതി-പട്ടികവർഗക്കാർക്ക് പരീക്ഷ വിജയിച്ചിരുന്നാൽ മതി. പ്രായം 1.5.2018ൽ 17നും 35നും മധ്യേ. എസ്.സി/എസ്.ടികാർക്ക് അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അംഗീകാരമുള്ള ടീച്ചിങ് സർവിസും മിലിട്ടറി സർവിസും പ്രായപരിധി ഇളവിന് പരിഗണിക്കും.അപേക്ഷാേഫാറത്തിെൻറ മാതൃക വെബ്സൈറ്റിലുണ്ട്. അപേക്ഷകർ 0202-01-102-92 അദർ റസിപ്റ്റ്സ് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിൽ ചെലാൻ അടച്ച് അസൽ രസീത് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
പട്ടികജാതി/പട്ടികവർഗക്കാർക്ക് ഫീസ് ഇല്ല. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മേയ് 15ന് മുമ്പായി ലഭിക്കത്തക്കവണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒാഫിസ്, ജഗതി, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ അയക്കണം.
ഒാറിയൻറൽ ടൈറ്റിൽ പരീക്ഷക്ക് ലഭിച്ച മാർക്കിെൻറ അടിസ്ഥാനത്തിൽ സംവരണ റൊേട്ടഷൻ വിധേയമായിരിക്കും തെരഞ്ഞെടുപ്പ്. ഇനിപറയുന്ന കേന്ദ്രങ്ങളിലാണ് പരിശീലനം.
•ഗവൺമെൻറ് ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ടി.ടി.െഎ)കൊല്ലം-അറബിക്, പൊതു േക്വാട്ട സീറ്റ് 10, ഡിപ്പാർട്ട്മെൻറ് -10.
• ജി.ടി.ടി.െഎ -മലപ്പുറം. അറബിക് പൊതുേക്വാട്ട-15, ഡിപ്പാർട്ട്മെൻറിൽ -15.
• ജി.ടി.ടി.െഎ വിമൻ -കോഴിക്കോട് . അറബിക് പൊതുേക്വാട്ട -15, ഡിപ്പാർട്ട്മെൻറ് േക്വാട്ട -15.
• ജി.ടി.ടി.െഎ മലപ്പുറം. ഉർദു -പൊതു േക്വാട്ട -10, ഡിപ്പാർട്ട്മെൻറ് േക്വാട്ട 10.
• ജി.ടി.ടി.െഎ വിമൻ, കോഴിക്കോട്. ഉർദു. പൊതു േക്വാട്ട -15, ഡിപ്പാർട്ട്മെൻറ് േക്വാട്ട. 15.
ട്യൂഷൻ ഫീസ് 150 രൂപയാണ്. മറ്റ് ഇനങ്ങളിലായി 20 രൂപ കൂടി നൽകേണ്ടതുണ്ട്. പഠനകാലാവധി ഒരുവർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.