ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്(ഐ.ഐ.എഫ്.ടി) 2025 -27 വർഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
⊿എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്): രണ്ട് വർഷത്തെ മുഴുവൻ സമയ റെസിഡൻഷ്യൽ പ്രോഗ്രാം ന്യൂഡൽഹി, കൊൽക്കത്ത കാമ്പസുകളിലാണുള്ളത്. ആറ് ട്രിമെസ്റ്ററുകളായുള്ള കോഴ്സിൽ രണ്ട് കാമ്പസിലും 240 വീതം സീറ്റുകളാണുള്ളത്. നിലവിലെ കോഴ്സ് ഫീസ് ഡൽഹി 21.82 ലക്ഷം രൂപ, കൊൽക്കത്ത 21.32 ലക്ഷം രൂപ. പട്ടിക ജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ട്.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2025 ഒക്ടോബർ 31നകം യോഗ്യത തെളിയിച്ചാൽ മതി. പ്രായപരിധിയില്ല. ഐ.ഐ.എം കാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ.
⊿എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): രണ്ടു വർഷം, ആറ് ട്രിമെസ്റ്റർ പ്രോഗ്രാം, ഫിനാൻസ്, ട്രേഡ് ഓപറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ്, മാർക്കറ്റിങ്, ജനറൽ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജി, ഇക്കണോമിക്സ് ആൻഡ് ട്രേഡ് പോളിസി, ഐ.ടി ആറ് നോളജ് മാനേജ്മെന്റ്, അനലിറ്റിക്സ്എന്നിവയാണ് ഇലക്ടിവ് വിഷയങ്ങൾ. ഡൽഹി കാമ്പസിലാണ് കോഴ്സുള്ളത്. നിലവിൽ മൊത്തം കോഴ്സ് ഫീസ് 17.87 ലക്ഷം രൂപ. പട്ടിക ജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ട്. 60 സീറ്റാണുള്ളത്.
പ്രവേശന യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ബിരുദ തലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബി.ടെക്/ ബി.ഇ മൊത്തം 50 ശതമാനം മാർക്കിൽ 15.0 സി.ജി.പി.എയിൽ കുറയാതെ പാസാകണം. അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ ബിരുദം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായപരിധിയില്ല.
ഐ.ഐ.എം കാറ്റ് 2024 സ്കോർ ഉപയോഗിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും.
അപേക്ഷ: രണ്ട് പ്രോഗ്രാമുകളുടെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www, iift.ac.inൽ. നവംബർ 22 വരെ അപേക്ഷ ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കാം. എൻ.ആർ.ഐ വിദ്യാർഥികൾക്ക് ജനുവരി 15 മുതൽ മാർച്ച് 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് സൗകര്യം ലഭിക്കും.
തൊഴിൽ സാധ്യത: എം.ബി.എ (ഐ.ബി) പഠനം പൂർത്തിയാക്കുന്നവർക്ക് കോർപറേറ്റ്/ മൾട്ടിനാഷനൽ കമ്പനികളിലും മറ്റും ബിസിനസ് എക്സിക്യൂട്ടിവ്, മാനേജ്മെന്റ് ട്രെയിനി/ മാനേജർ മുതലായ തസ്തികകകളിൽ മികച്ച ജോലി സാധ്യതയുണ്ട്. ബിസിനസ് കൺസൽട്ടന്റായും പ്രവർത്തിക്കാം. 2022 -24 ബാച്ചിൽ കാമ്പസ് പ്ലേസ്മെന്റ് വഴി 25 ലക്ഷം മുതൽ 85 ലക്ഷം വരെ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചിട്ടുണ്ട്.
ബിസിനസ് അനലിറ്റിക്സ് പഠിച്ചിറങ്ങുന്നവർക്ക് ഇ-കോഴ്സ്, ബാങ്കിങ്, ഓപറേഷൻസ് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ മേഖലകളിലും മറ്റും തൊഴിലവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.