ഉ​ന്ന​ത പഠനത്തിന് ഇനി സാ​മ്പ​ത്തി​ക ഞെ​രു​ക്കം വെ​ല്ലു​വി​ളി​യാകില്ല; പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് അംഗീകാരം

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സാ​മ്പ​ത്തി​ക ഞെ​രു​ക്കം വെ​ല്ലു​വി​ളി​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് പി.​എം വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി​ക്ക് ബു​ധ​നാ​ഴ്ച കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്തെ മി​ക​വു പു​ല​ർ​ത്തു​ന്ന 860 ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 22 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി ഉ​പ​കാ​ര​പ്ര​ദ​മാ​വും. ഈ​ടി​ല്ലാ​ത്ത​തും ആ​ൾ​ജാ​മ്യം ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളാ​ണ് പ​ദ്ധ​തി വ​ഴി ല​ഭ്യ​മാ​വു​ക. വാ​യ്പ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ബാ​ങ്കു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് 7.5 ല​ക്ഷം​വ​രെ​യു​ള്ള വാ​യ്പ​ക​ളി​ൽ കേ​ന്ദ്രം 75 ശ​ത​മാ​നം ​ഈ​ടും ന​ൽ​കും.

വാ​യ്പ ഇ​ങ്ങ​നെ

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ക​യും വി​ദ്യാ​ഭ്യാ​സ വാ​യ്പ ല​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രു വി​ദ്യാ​ർ​ഥി​ക്കും പി.​എം വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി വ​ഴി വാ​യ്പ ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ട്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം നേ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ല​ധി​ഷ്ഠി​ത, സാ​​ങ്കേ​തി​ക കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും. സ​ർ​ക്കാ​ർ 75 ശ​ത​മാ​ന​ത്തോ​ളം ഈ​ടു​ന​ൽ​കു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കും.

4.5 ല​ക്ഷം​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ലെ പ​ലി​ശ​ര​ഹി​ത വാ​യ്പ തു​ട​രും. എ​ട്ടു​ല​ക്ഷം​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ടു​ക്കു​ന്ന 10 ല​ക്ഷം​വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ ലോ​ണു​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ൽ മൂ​ന്നു​ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി ന​ൽ​കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2030-31 വ​രെ 3,600 കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വെ​ക്കു​ക.

പ​ഠ​നം ഇ​വി​ടെ​യൊ​ക്കെ

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് എ​ല്ലാ​വ​ർ​ഷ​വും രാ​ജ്യ​ത്തെ നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​വ​യി​ൽ ആ​ദ്യ 100 റാ​ങ്കു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​യ്പ ല​ഭ്യ​മാ​വും. ഇ​തി​ന് പു​റ​മെ സം​സ്ഥാ​ന​ത​ല​ത്തി​ൽ 101 മു​ത​ൽ 200 വ​രെ റാ​ങ്കി​ലെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പി.​എം വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടും.

നി​ല​വി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ളാ​യ പി.​എം യു.​എ​സ്.​പി​ക്ക് കീ​ഴി​ൽ സെ​ൻ​ട്ര​ൽ സെ​ക്ട​ർ പ​ലി​ശ സ​ബ്സി​ഡി (സി.​എ​സ്.​ഐ.​എ​സ്), വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ​ക്കു​ള്ള ക്രെ​ഡി​റ്റ് ഗ്യാ​ര​ൻ​റി ഫ​ണ്ട് സ്കീം (​സി.​ജി.​എ​ഫ്.​എ​സ്.​ഇ.​എ​ൽ) എ​ന്നി​വ​ക്ക് അ​നു​ബ​ന്ധ​മാ​യാ​വും പി.​എം വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി നി​ല​വി​ൽ വ​രു​ക.

അ​പേ​ക്ഷ ഇ​ങ്ങ​നെ

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് ‘പി.​എം-​വി​ദ്യാ​ല​ക്ഷ്മി’ എ​ന്ന ഏ​കീ​കൃ​ത പോ​ര്‍ട്ട​ല്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കും പ​ലി​ശ​യി​ള​വി​നും അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. ഇ-​വൗ​ച്ച​ര്‍, സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഡി​ജി​റ്റ​ല്‍ ക​റ​ന്‍സി വാ​ല​റ്റു​ക​ള്‍ വ​ഴി സ​ബ്സി​ഡി വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Cabinet approves PM-Vidyalaxmi scheme to provide financial support to meritorious students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.