തിരുവനന്തപുരം: എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കും പ്രവേശനത്തിന് ഒാൺലൈൻ ഒാപ്ഷൻ വെള്ളിയാഴ്ച മുതൽ സമർപ്പിക്കാം. ജൂൺ 28ന് വൈകീട്ട് അഞ്ചുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാപ്ഷൻ സമർപ്പിക്കാം. ജൂൺ 27ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 30ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. തുടർന്നുള്ള അലോട്ട്മെൻറുകൾ പിന്നീടുള്ള വിജ്ഞാപനങ്ങളിലൂടെ അറിയിക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ജൂലൈ ഒന്നു മുതൽ അഞ്ചിന് വൈകീട്ട് മൂന്നുവരെ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ടതുമായ തുക സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ)യുടെ നിശ്ചിത ശാഖകളിലോ ഒാൺലൈനായോ അടയ്ക്കണം.
ആദ്യ അലോട്ട്മെൻറിൽ വിദ്യാർഥികൾ കോളജിൽ പ്രവേശനം നേടേണ്ടതില്ല. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഒാപ്ഷനുകൾ റദ്ദാകും. റദ്ദാകുന്ന ഒാപ്ഷനുകൾ പിന്നീടുള്ള ഘട്ടത്തിൽ ലഭ്യമാകില്ല. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവെച്ചിട്ടുള്ള വിദ്യാർഥികൾക്കും ഒാൺലൈനായി ഒാപ്ഷനുകൾ സമർപ്പിക്കാം. ഇൗ വിദ്യാർഥികൾ ജൂൺ 27ന് വൈകീട്ട് അഞ്ചിനു മുമ്പ് ഫലം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ േരഖകൾ പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കാത്ത പക്ഷം അവരുടെ ഒാപ്ഷനുകൾ അലോട്ട്മെൻറിന് പരിഗണിക്കില്ല. വിവിധ കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിനായുള്ള ഫീസ് ഘടന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെൻറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee---kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2339101,102,103, 104. പ്രഫഷനൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളിൽ സംവരണത്തിന് അർഹരായവരുടെ താൽക്കാലിക കാറ്റഗറി പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ 26നു മുമ്പ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.