ഫുട്‌ബോൾ സെലക്ഷൻ മെയ് 3 മുതൽ 10 വരെ

തിരുവനന്തപുരം: ജി.വി. രാജ സ്‌പോട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുളള 2023-24 അധ്യയനവർഷത്തെ ഫുട്‌ബോൾ കളിക്കാരുടെ സെലക്ഷൻ മെയ് 3 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും.

തിരുവനന്തപുരം ജി.വി.രാജ സ്‌പോട്‌സ് സ്‌കൂളിലേക്ക് എട്ട്, പ്ലസ് വൺ ക്ലാസുകളിലായി ആൺകുട്ടികൾക്ക് മാത്രമാണ് സെലക്ഷൻ. കണ്ണൂർ സ്‌പോട്‌സ് സ്‌കൂളിൽ എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്ക് പെൺകുട്ടികൾക്ക് മാത്രവും തൃശൂർ സ്‌പോട്‌സ് ഡിവിഷനിൽ എട്ടാം ക്ലാസിൽ ആൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ നടത്തുന്നത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ആൺകുട്ടികൾ കുറഞ്ഞത് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തവരും എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് സ്‌കൂൾ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ല മത്സരത്തിലെങ്കിലും പങ്കെടുത്തവരും ആയിരിക്കണം. പെൺകുട്ടികൾക്ക് സബ്ജില്ലാ-ജില്ലാ പ്രാതിനിധ്യം ബാധകമല്ല.

മേയ് മൂന്നിന് തിരുവനന്തപുരം മൈലം ജി.വി. രാജ സ്‌പോട്‌സ് സ്‌കൂൾ, മെയ് അഞ്ചിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, മെയ് എട്ടിന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം, മെയ് 10ന് കണ്ണൂർ പൊലീസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സെലക്ഷൻ നടക്കുന്നത്. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോർട് സൈസ് ഫോട്ടോ, സ്‌പോട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ ഒമ്പത് മണിക്ക് സെലക്ഷൻ സെന്ററിൽ എത്തണം.

Tags:    
News Summary - Football selection from 3rd to 10th May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.