സ്പോട്ട് അഡ്മിഷന്
തേഞ്ഞിപ്പലം: പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ താമസിച്ച് പഠിക്കാവുന്ന ബി.കോം. ഓണേഴ്സ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 15ന് നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐഡി, ടി.സി, കണ്ടക്ട്, കമ്യൂണിറ്റി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലവന്‍സി സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11.30ന് ഐ.ടി.എസ്.ആര് കാര്യാലയത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 6282064516, 9744013474.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകള്‍/സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 26ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ വിവിധ പി.ജി (സി.ബി.സി.എസ്.എസ്-പി.ജി) ഏപ്രില്‍ 2024/ഏപ്രില്‍ 2023- റെഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ (സ്പെഷല്‍ പരീക്ഷകളും പുനഃപരീക്ഷകളും ഉള്‍പ്പെടെ) ആഗസ്റ്റ് രണ്ടിന് നടത്തും. മറ്റു പരീക്ഷകള്‍, പരീക്ഷകേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 2 (സപ്ലിമെന്ററി 2019 സ്കീം), നാലാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (സപ്ലിമെന്ററി 2016 സ്കീം), മെഡിക്കൽ പി.ജി ഡിപ്ലോമ (റെഗുലർ/സപ്ലിമെന്ററി) എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2017 സ്കീം), രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി 2010 & 2016 സ്കീം), അഞ്ചാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി (റെഗുലർ 2021 സ്കീം), മെഡിക്കൽ പി.ജി ഡിഗ്രി (എം.ഡി/എം.എസ്) (റെഗുലർ/സപ്ലിമെന്ററി), രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി (സപ്ലിമെന്ററി 2014 & 2016 സ്കീംസ്) എന്നീ തിയറി പരീക്ഷകളുടെയും ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 23ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി (സപ്ലിമെന്ററി 2016 സ്കീം) പരീക്ഷക്ക് ജൂലൈ 30 വരെയും ഫൈനോടെ സെപ്റ്റംബർ അഞ്ചു വരെയും സൂപ്പർ ഫൈനോടെ ഏഴു വരെയും സെപ്റ്റംബർ മൂന്നിന് തുടങ്ങുന്ന ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി 2016 സ്കീം) പരീക്ഷക്ക് ആഗസ്റ്റ് ഏഴു വരെയും ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. സെപ്റ്റംബർ രണ്ടിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി (2016 സ്കീം റെഗുലർ) പരീക്ഷക്ക് ആഗസ്റ്റ് ഏഴു വരെയും ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ആഗസ്റ്റ് 27ന് തുടങ്ങുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷക്ക് ആഗസ്റ്റ് ആറു വരെയും ഫൈനോടെ എട്ടു വരെയും സൂപ്പർ ഫൈനോടെ 12 വരെയും ആഗസ്റ്റ് 12ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ബിരുദ സപ്ലിമെന്ററി (2012, 2016 സ്കീമുകൾ) പരീക്ഷക്ക് ജൂലൈ 15 മുതൽ 26 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ഫസ്റ്റ് പ്രഫഷനൽ ബി.യു.എം.എസ് പ്രാക്ടിക്കൽ/വൈവ, രണ്ടാം വർഷ ബി.പി.ടി ബിരുദ സപ്ലിമെന്ററി പ്രാക്ടിക്കൽ (2012, 2016 സ്കീമുകൾ) പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഡെസർട്ടേഷൻ
സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഡെസർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി 1655 രൂപ ഫീസോടെ ആഗസ്റ്റ് എട്ടു വരെ സമർപ്പിക്കാം.
ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും നാല് ഹാർഡ് കോപ്പിയും ബന്ധപ്പെട്ട കോളജ് മേധാവി വഴി ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം.
ഡിസംബറിൽ നടത്തുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഡെസർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി 1655 രൂപ ഫീസോടെ സെപ്റ്റംബർ 10 മുതൽ 20 വരെ സമർപ്പിക്കാം. ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും നാല് ഹാർഡ് കോപ്പിയും ബന്ധപ്പെട്ട കോളജ് മേധാവി വഴി സെപ്റ്റംബർ 30ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം.
ഓാണേഴ്സ് ബിരുദം; സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം
കോട്ടയം: എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 17 മുതല്‍ അപേക്ഷിക്കാം. cap.mgu.ac.in വൈബ്സൈറ്റില്‍ ജൂലൈ 19ന് വൈകീട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.
ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും ലഭിച്ച അലോട്ട്മെന്റ് റദ്ദായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും ജൂലൈ 19ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.