പെരിന്തൽമണ്ണ: ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ ഹാഫിസ് റഹ്മാൻ കീം റാങ്ക് പട്ടികയിലും മുന്നിൽ. 600ൽ 591.6145 സ്കോർ നേടി രണ്ടാം റാങ്ക് കരസ്ഥമാക്കി. കുസാറ്റ് പരീക്ഷയിൽ രണ്ടാം റാങ്കും അമൃത എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്കും നേടിയിരുന്നു.
പൊന്ന്യാകുർശിയിലെ ഡോ. എലിക്കോട്ടിൽ അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകനാണ്. ഈ വർഷം നടന്ന സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിലും മിന്നുന്ന വിജയമാണ് ഹാഫിസ് നേടിയത്. എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ച് 500ൽ 498 മാർക്ക് നേടിയാണ് വിജയിച്ചത്. പാലയിലെ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 500 മാർക്കും നേടി കേരളത്തിലും ദേശീയതലത്തിലും ടോപ്പറായിരുന്നു. പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം.
മൂത്ത സഹോദരി ആഖിഫ എൻ.ഐ.ടിയിൽ പഠനം പൂർത്തിയാക്കി ഖത്തറിലും രണ്ടാമത്തെ സഹോദരി അസ്ലമ ഐ.ഐ.ടിയിൽ പഠനം പൂർത്തിയാക്കി അമേരിക്കയിലും ജോലി ചെയ്യുന്നു. മൂന്നാമത്തെ സഹോദരി ഹംദ പുതുച്ചേരിയിൽ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഇളയ സഹോദരൻ സാഹിൽ റഹ്മാൻ ആറാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.