മെ​ഡി​ക്ക​ൽ ​പ്രവേശനത്തിൽ മു​ന്നാ​ക്ക സം​വ​ര​ണം; സ​ർ​ക്കാ​ർ തി​രു​ത്തും

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ എം.​ബി.​ബി.​എ​സ്​ പ്ര​വേ​ശ​ന​ത്തി​ൽ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ വ​ഴി​വി​ട്ട്​ സീ​റ്റ്​ ന​ൽ​കി​യ ന​ട​പ​ടി​യി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റു​ന്നു.

ഇ​ത​ര സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സീ​റ്റ്​ നി​ശ്ച​യി​ച്ച​ രീ​തി​യി​ൽ ത​ന്നെ മു​ന്നാ​ക്ക സം​വ​ര​ണ സീ​റ്റും ​നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 130 സീ​റ്റി​ൽ ചു​രു​ങ്ങി​യ​ത്​ 25 സീ​റ്റെ​ങ്കി​ലും കു​റ​യും.

ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​നി​ന്ന്​ 10​ ശ​ത​മാ​നം വ​രെ സീ​റ്റ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ നീ​ക്കി​വെ​ക്കാ​മെ​ന്ന ഉ​ത്ത​ര​വ്​ അ​വ​ഗ​ണി​ച്ച്​ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച ന​ട​പ​ടി വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​ക്കാ​റി​െൻറ തി​രു​ത്ത​ൽ.

ശ​ത​മാ​നം പ​രി​ഗ​ണി​ക്കാ​തെ 130 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ വി​ട്ടു​ന​ൽ​കു​ക​യും ഇൗ ​വ​ർ​ഷം അ​ത്ര ത​ന്നെ സീ​റ്റു​ക​ൾ നീ​ക്കി​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 10​ ശ​ത​മാ​നം സം​വ​ര​ണ​മു​ള്ള എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 105 സീ​റ്റ്​ ന​ൽ​കി​യ​പ്പോ​ഴാ​ണ്​ അ​ത്ര ത​ന്നെ ശ​ത​മാ​നം സം​വ​ര​ണം പ​റ​ഞ്ഞ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്​ 130 സീ​റ്റ്​ ന​ൽ​കി​യ​ത്.

പുതുക്കിയ സീ​റ്റ്​ വി​ഹി​തം നി​ശ്ച​യി​ച്ചു​ള്ള നി​ർ​ദേ​ശം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റ്​ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്​​ച​ ഉ​ത്ത​ര​വാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ന​ൽ​കും.

ഇ​തു​പ്ര​കാ​ര​മാ​യി​രി​ക്കും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രി​ക്കു​ന്ന ഒ​ന്നാം ഘ​ട്ട മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ ആ​ദ്യ അ​ലോ​ട്ട്​​മെൻറ്. അ​തേ​സ​മ​യം, 60 ശ​ത​മാ​നം വ​രു​ന്ന സ്​​റ്റേ​റ്റ്​ മെ​റി​റ്റി​െൻറ 10​ ശ​ത​മാ​നം വ​രെ സീ​റ്റ്​ മാ​ത്ര​മേ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​വൂ​വെ​ന്ന സം​വ​ര​ണ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ 70നും 75​നു​മി​ട​യി​ൽ സീ​റ്റ്​ മാ​ത്ര​മേ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​നാ​കൂ.

പു​തു​ക്കി​യ സീ​റ്റ് വിഹിതം നിശ്ചയിക്കാൻ നിർദേശം

പു​തു​ക്കി​യ സീ​റ്റ്​ ​വി​ഹി​തം (മെ​ട്രി​ക്​​സ്) നി​ശ്ച​യി​ക്കാ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ 25 സീ​റ്റു​ക​ളെ​ങ്കി​ലും അ​ധി​ക​ം അ​നു​വ​ദി​ച്ചെ​ന്ന്​ ഇ​തോ​ടെ വ്യ​ക്ത​മാ​യി. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​​ൽ​നി​ന്ന്​ തി​രി​ച്ചെ​ടു​ക്കു​ന്ന സീ​റ്റു​ക​ൾ സ്​​റ്റേ​റ്റ്​ മെ​റി​റ്റ്, മ​റ്റ്​ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ സീ​റ്റ്​ വി​ഹി​ത​ത്തി​ൽ ല​യി​പ്പി​ക്കേ​ണ്ടി​വ​രും.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ വ​ർ​ധി​പ്പി​ച്ച 155 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെൻറ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 1400 സീ​റ്റു​ക​ളി​ലേ​ക്ക്​ ചേ​ർ​ക്കാ​തെ​യാ​ണ്​ ന​ട​ത്തി​യ​ത്. ഇൗ ​വ​ർ​ഷം 155 സീ​റ്റ്​ 1400ലേ​ക്ക്​​ ചേ​ർ​ത്ത്​ ഒാ​രോ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സീ​റ്റ്​ വി​ഹി​ത​വും നി​ശ്ച​യി​ക്കാ​നാ​ണ്​ നി​യ​മ​വ​കു​പ്പ്​ ന​ൽ​കി​യ നി​ർ​ദേ​ശം. 

Tags:    
News Summary - forwardcaste reservation in medical admission government will correct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.