‘ഗൾഫ്​ മാധ്യമം എജുകഫെ’ നവംബർ 15, 16 തീയതികളിൽ

ദു​ബൈ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫെ’​യു​ടെ ഒ​മ്പ​താം സീ​സ​ൺ ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ദു​ബൈ മു​ഹൈ​സി​ന ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യാ​ണ്​ മേ​ള​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും ‘എ​ജു​ക​ഫെ’​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ സ്കൂ​ളു​ക​ളും പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നേ​ര​ത്തെ നി​ശ്ച​യി​ച്ച തീ​യ​തി ഒ​രാ​ഴ്ച നീ​ട്ടി​യ​ത്.

കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ ഇ​തു​വ​ഴി അ​വ​സ​ര​മൊ​രു​ങ്ങും. വി​ജ്ഞാ​ന​ത്തി​ന്റെ​യും ക​രി​യ​ർ സാ​ധ്യ​ത​ക​ളു​ടെ​യും പു​തു​വ​ഴി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് വി​ജ​യ​ക​ര​മാ​യ എ​ട്ട് സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ മ​ഹാ​മേ​ള​യു​ടെ പു​തി​യ സീ​സ​ൺ ഒ​രു​ങ്ങു​ന്ന​ത്.

5,000 വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ക്കു​ന്ന ‘എ​ജു​ക​ഫെ’​യി​ൽ ഇ​ത്ത​വ​ണ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 50ലേ​റെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​കും. വി​ദേ​ശ​പ​ഠ​നം, സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ, എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ്, ടെ​ക്​​നോ​ള​ജി രം​ഗ​ത്തെ പു​തി​യ സാ​ധ്യ​ത​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ളൊ​രു​ക്കും. മോ​ട്ടി​വേ​ഷ​ൻ, കൗ​ൺ​സ​ലി​ങ്, ക​രി​യ​ർ പ്ലാ​നി​ങ്, പ്രി​ൻ​സി​പ്പ​ൽ​സ്​ ടോ​ക്ക്, വ​​ൺ ടു ​​വ​​ൺ ഇ​​ന്റ​​റാ​​ക്ഷ​​ൻ, സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ കൗ​​ൺ​​സ​​ലി​​ങ്, ക​​രി​​യ​​ർ മാ​​പ്പി​​ങ്, അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ, മോ​​ക് ടെ​​സ്റ്റു​​ക​​ൾ​ തു​ട​ങ്ങി അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യു​ള്ള വ്യ​ത്യ​സ്ത സെ​ഷ​നു​ക​ളും പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന വി​നോ​ദ​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ മേ​ള​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ന​വീ​ന സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​ദ​ഗ്​​ധ​രു​ടെ സെ​ഷ​നു​ക​ൾ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് മേ​ള​യു​ടെ ഡി​സൈ​ൻ. ബ​ഹി​രാ​കാ​ശ പ​ഠ​ന​രം​ഗ​ത്തെ ഭാ​വി സാ​ധ്യ​ത​ക​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സാ​​ങ്കേ​തി​ക മു​ന്നേ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ മേ​ള വേ​ദി​യാ​കും.

മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക്​ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​രം​ഭി​ച്ച സം​രം​ഭ​ത്തി​ൽ നി​ര​വ​ധി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പു​ര​സ്കാ​ര​ത്തി​നാ​യി ന​വീ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​​വേ​ണ്ടി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളാ​യി പ്ര​ഗ​ല്ഭ​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ്​ ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും എ​​ജു​​ക​​ഫെ​ വെ​ബ്​​സൈ​റ്റി​​ൽ (https://www.myeducafe.com/) ര​​ജി​​സ്റ്റ​​ർ ചെ​​യ്ത്​ പ​​ങ്കെ​ടു​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യി​രി​ക്കും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ഫോ​ൺ: +971 504851700.

Tags:    
News Summary - Gulf-Madhyamam-Educafe-15th-and-16th-November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.