തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷനൽ) വിഭാഗം -എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ/സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാത്തവർക്കും വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷനായി ജൂലൈ 22 മുതൽ 24ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്പോട്ട് അഡ്മിഷന് പരിഗണിക്കാനായി അപേക്ഷ പുതുക്കാൻ അവസരമുണ്ട്.
പുതുതായി അപേക്ഷിക്കുന്നതിന് www.vhseportal.kerala.gov.in ൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യ/ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
ഇത് അഡ്മിഷൻ സമയത്ത് സ്കൂളിൽ ഹാജരാക്കണം. ട്രാൻസ്ഫർ അലോട്ട്മെന്റ് അഡ്മിഷന് ശേഷം ഓരോ സ്കൂളിലും ലഭ്യമായ ഒഴിവുകൾ ജൂലൈ 23ന് രാവിലെ 10നുശേഷം അഡ്മിഷൻ വെബ്സൈറ്റിലെ School/Course Vacancy ലിങ്കിൽ പ്രസിദ്ധീകരിക്കും.
ഒഴിവുകൾ പരിഗണിക്കാതെ കുട്ടികൾക്ക് ഓപ്ഷനുകൾ നൽകാം. പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിൽനിന്ന് കുട്ടികളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.