കോട്ടയം: അക്കാദമിക് സഹകരണം ഉറപ്പുവരുത്തുന്നതിന് കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനും പാലായിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും ധാരണാപത്രം ഒപ്പുവെച്ചു. ഐ.ഐ.എം.സിക്കു വേണ്ടി ഡോ. അനുപമ ഭട്ട്നഗറും ഐ.ഐ.ഐ.ടിക്ക് വേണ്ടി രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനും ഒപ്പുവെച്ച ധാരണാപത്രം തുടർന്ന് ഐ.ഐ.ഐ.ടി ഡയറക്ടർ ഡോ. രാജീവ് വി. ധരസ്കറിന് കൈമാറി.
മാധ്യമ പ്രവർത്തന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായ കൃത്രിമ ബുദ്ധി, സൈബർ സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, വെബ്സൈറ്റ് നിർമാണം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ഐ.ഐ.ഐ.ടി, ഐ.ഐ.എം.സി സർവകലാശാലക്ക് അക്കാദമിക് സഹായം നൽകും. കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, ക്രൈസിസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഐ.ഐ.എം.സി നേടിയ മികവ് ഐ.ഐ.ഐ.ടിക്കും പ്രയോജനപ്പെടും.
കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ റീജണൽ ഡയറക്ടർ പ്രഫ. ഡോ. അനിൽകുമാർ വടവാതൂർ അധ്യക്ഷത വഹിച്ചു. ഐ.ഐ.എം.സി ഒ.എസ്.ഡി രശ്മി റോജ തുഷാര നായർ, ഡോ. റൂബൽ മറിയം ലിൻസി, ഡോ. മീര യു. മേനോൻ, രവിശങ്കർ എന്നിവർ സംസാരിച്ചു. പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നവീന സംരംഭം ഐ.ഐ.എം.സി റീഡ്സ് ഡോ. അനുപമ ഭട്ട്നഗർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.