സൈബർ ഫോറൻസിക്​സിൽ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ കോഴ്​സ്​; അപേക്ഷ ക്ഷണിച്ചു

ഐ. എച്ച്. ആർ. ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ്​ കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ആറു മാസം)കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി-ടെക്, എം. ടെക്, ഡിഗ്രി, എം.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ യോഗ്യതയുള്ളവർക്കും അവസാനവർഷ പരീക്ഷ എഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്.

അവസാന സെമെസ്റ്റർ/വർഷം വരെയുള്ള പരീക്ഷയുടെ ഒറിജിനൽ മാർക്ക്‌ ലിസ്റ്റുകൾ പ്രവേശന തീയതിയിൽ അപേക്ഷകർ ഹാജരാക്കണം. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡി.ഡി ആയോ ഓൺലൈൻ പേയ്മെന്‍റ്​ മുഖേനയോ നൽകാം.

അപേക്ഷ ഫോറം www.ihrd.ac.in, www.cek.ac.in തുടങ്ങിയ വെബ്സൈറ്റുകളിൽ ലഭ്യമാണ്. താൽപര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എഞ്ചിനീയറിങ്​, കല്ലൂപ്പാറ, കടമൻകുളം പി.ഒ തിരുവല്ല-689583 എന്ന വിലാസത്തിൽ ജൂൺ 15നകം അപേക്ഷകൾ സമർപ്പിക്കണം.

ഫോൺ :0469-2677890,8547005034.

Tags:    
News Summary - job oriented PG Diploma course in cyber forensics and security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.