ഐ.ഐ.ടികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2023) ഫെബ്രുവരി 12ന് ദേശീയതലത്തിൽ നടത്തും. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ പേപ്പറുകളുണ്ട്. ഇതിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര പരീക്ഷാകേന്ദ്രങ്ങളാണ്.
ബ്രോഷർ https://jam.iitg.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് ഓൺലൈനായി ഒക്ടോബർ 11 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് ഒരു പേപ്പറിന് 1800 രൂപ. രണ്ടു പേപ്പറിന് 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും യഥാക്രമം 900, 1250 രൂപ വീതം മതി. അക്കാദമിക് മികവോടെ ശാസ്ത്രവിഷയങ്ങളിലും മറ്റും ബിരുദമെടുത്തവർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2023 സെപ്റ്റംബർ ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.