'ജോസ 2022' കൗൺസലിങ് രജിസ്ട്രേഷൻ തുടങ്ങി

ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെ 114 സ്ഥാപനങ്ങളിലേക്കുള്ള ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ 2022) കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ് തുടങ്ങി. 23 ഐ.ഐ.ടികൾ, 31 എൻ.ഐ.ടികൾ, 26 ഐ.ഐ.ടികൾ, 34 മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന ബി.ടെക്, ഡ്യുവൽ ഡിഗ്രി എം.ടെക്/ഇന്റർഗേറ്റഡ് എം.ടെക്, നാലു വർഷ ബി.എഡ്, പഞ്ചവത്സര BS-MS (ഇന്റർഗ്രേറ്റഡ്) മുതലായ പ്രോഗ്രാമുകളിലാണ് ഏകജാലക പ്രവേശനം.

ജോസ കൗൺസലിങ്, സീറ്റ് അലോക്കേഷൻ ഷെഡ്യൂളുകളും നടപടിക്രമങ്ങളുമടങ്ങിയ ബിസിനസ് റൂൾസും httpss://josaa.nic.inൽ ലഭ്യമാണ്. രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങിനും സെപ്റ്റംബർ 21 വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ആർക്കിടെക്ചർ അഭിരുചി പരീക്ഷ (AAT) വിജയിക്കുന്നവർക്ക് സെപ്റ്റംബർ 17 മുതൽ ബി.ആർക് പ്രവേശനത്തിന് രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങും നടത്താം.

ആറ് റൗണ്ട് സീറ്റ് അലോക്കേഷൻ ഉണ്ടാവും. ഒന്നാമത്തെ അലോക്കേഷൻ സെപ്റ്റംബർ 23ന്, രണ്ടാമത്തേത് സെപ്റ്റംബർ 28ന്, മൂന്നാമത്തേത് ഒക്ടോബർ മൂന്നിന്, നാലാമത്തേത് ഒക്ടോബർ എട്ടിന്, അഞ്ചാമത്തേത് ഒക്ടോബർ 12ന്, ആറാമത്തേതും ഐ.ഐ.ടികളിലേക്കുള്ള ഫൈനൽ റൗണ്ട് സീറ്റ് അലോക്കേഷനും ഒക്ടോബർ 16നും നടക്കും.ഐ.ഐ.ടികളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 റാങ്ക് അടിസ്ഥാനത്തിലും എൻ.ഐ.ടി ഉൾപ്പെടെ മറ്റു സ്ഥാപനത്തിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ മെയിൻ 2022 റാങ്ക് അടിസ്ഥാനത്തിലുമാണ്. 

Tags:    
News Summary - 'Josaa 2022' counseling registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.