1. എസ്​. ഗൗരിശങ്കർ (ഒന്നാം റാങ്ക്​), 2. വൈഷ്​ണ ജയവർധനൻ (രണ്ടാം റാങ്ക്​), 3. ആർ. കവിനേഷ്​ (മൂന്നാം റാങ്ക്​)

മെഡിക്കൽ പ്രവേശനം: ഗൗരി ശങ്കറും വൈഷ്​ണ ജയവർധനനും ഒന്നും രണ്ടും റാങ്കുകാർ

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ ​പ്രവേശനത്തിനായി നീറ്റ്​ -യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു. നീറ്റ്​ പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 17ാം സ്ഥാനത്തായിരുന്ന ആലപ്പുഴ വെട്ടിയാർ തണൽ ഹൗസിൽ ഗൗരി ശങ്കറിനാണ്​ സംസ്ഥാനത്ത്​ ഒന്നാം റാങ്ക്​. തൃശൂർ പെരി​േങ്ങാട്ടുകര താന്നിയം പറയങ്ങാട്ടിൽ ഹൗസിൽ വൈഷ്​ണ ജയവർധനൻ (നീറ്റ്​ റാങ്ക് 23​) രണ്ടും പാല വ്യാപന ഹൗസിൽ ആർ.ആർ. കവിനേഷ്​ (നീറ്റ്​ 31) മൂന്നും റാങ്കുകൾ നേടി.

മലപ്പുറം ചെനക്കലങ്ങാടി 'സോപാന'ത്തിൽ പി. നിരുപമ നാലും എറണാകുളം ഇടപ്പള്ളി സ്​കൈലൈൻ എമിനൻസിൽ ഭരത്​നായർ അഞ്ചും വൈറ്റില തൈക്കൂടം 'ഹെവനി'ൽ ഭുവനേഷ്​ രമേശ്​ മേനോൻ ആറും റാങ്കുകൾ നേടി. കോഴി​േക്കാട്​ കൂത്താളി കിഴക്കേപറമ്പിൽ പി. നിമിഷ ഏഴും മലപ്പുറം പാങ്ങ്​ ചന്തപ്പറമ്പ്​ വരിക്കോടൻ ഹൗസിൽ വി. അബ്​ദുൽ ഷുക്കൂർ എട്ടും പെരിന്തൽമണ്ണ പൊന്ന്യാകുറിശി എലിക്കോട്ടിൽ ഹൗസിൽ ഹംദ റഹ്​മാൻ ഒമ്പതും തമിഴ്​നാട്​ വെല്ലൂർ ഡോ. അജോയ്​ മാത്യു വർഗീസി​െൻറ മകൾ ഷെറിൽ സൂസൻ മാത്യു പത്തും റാങ്കുകൾ​ ​േനടി.

റാങ്ക് നേടിയവർ: പി. നിരുപമ, ഭരത്​ നായർ, ഭുവനേഷ്​ രമേശ്​ മേനോൻ, പി. നിമിഷ, വി. അബ്​ദുൽ ഷുക്കൂർ, ഹംദ റഹ്​മാൻ, ഷെറിൽ സൂസൻ മാത്യു, കെ.വി. രോഹിത്, എസ്​. അനുരാഗ്​ സൗരവ്​, ജോനാഥൻ എസ്. ഡാനിയൽ

മലപ്പുറം കൊളത്തൂർ ​സരോവരത്തിൽ കെ.വി. രോഹിത്​ എസ്​.സി വിഭാഗത്തിൽ ഒന്നും തിരുവനന്തപുരം ചെറ്റച്ചൽ ജെ.എൻ.വി ​ക്വാർ​േട്ടഴ്​സിൽ എസ്​. അനുരാഗ്​ സൗരവ്​ രണ്ടും റാങ്കുകൾ നേടി. എറണാകുളം പള്ളുരുത്തി നെല്ലിപ്പാലൂൽ ഹൗസിൽ ജോനാഥൻ ഡാനിയൽ എസ്​.ടി വിഭാഗത്തിൽ ഒന്നാം റാങ്ക്​ നേടി. 42059 പേരാണ്​ കേരള റാങ്ക്​ പട്ടികയിൽ ഇടംപിടിച്ചത്​. ഇതിൽ 31722 പേർ പെൺകുട്ടികളും 10337 പേർ ആൺകുട്ടികളുമാണ്​.

മെഡിക്കൽ; പ്രവേശന സമയക്രമം അഖിലേന്ത്യ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച ശേഷം

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള ​േകരള റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യ ഷെഡ്യൂൾ ലഭ്യമാകുന്ന മുറയ്​ക്ക്​ മാത്രമേ പ്രസിദ്ധീകരിക്കൂ. അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ മുന്നാക്ക സംവരണത്തിന്​ ഏർപ്പെടുത്തിയ വരുമാന പരിധി സംബന്ധിച്ച്​ സുപ്രീംകോടതിയിൽ കേസുള്ളതിനാലാണ്​ അഖിലേന്ത്യ ഷെഡ്യൂൾ വൈകുന്നത്​.

മെഡിക്കൽ, ആയൂർവേദ റാങ്ക്​ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്​സൈറ്റിൽ കാൻഡിഡേറ്റ്​ പോർട്ടൽ വഴി അറിയാം. വിവിധ സംവരണത്തിന്​ അർഹരായവരുടെ താൽക്കാലിക കാറ്റഗറി പട്ടിക ഇൗമാസം 20നും അന്തിമ കാറ്റഗറി പട്ടിക 24നും പ്രസിദ്ധീകരിക്കും. ഇത്തവണ ആദ്യ പത്ത്​ റാങ്കുകാരിൽ അഞ്ച്​ പേർ ആൺകുട്ടികളും അഞ്ച്​ പേർ പെൺകുട്ടികളുമാണ്​.

ആദ്യ നൂറിൽ 54 പേർ ആൺകുട്ടികളും 46 പേർ പെൺകുട്ടികളുമാണ്​. ആദ്യ ആയിരം റാങ്കിൽ 560 പെൺകുട്ടികളും 440 ആൺകുട്ടികളുമാണുള്ളത്​. ​റാങ്ക്​ പട്ടികയിൽ 42059 പേർ ഉള്ളതിൽ 37991 പേരാണ്​ എം.ബി.ബി.എസ്​/ബി.ഡി.എസ്​/ബി.എച്ച്​.എം.എസ്​/ബി.എ.എം.എസ്​/ബി.യു.എം.എസ്​/ബി.എസ്​.എം.എസ്​ കോഴ്​സുകളിലേക്ക്​ യോഗ്യത നേടിയത്​. ഇതിൽ 28759 പേർ പെൺകുട്ടികളും 9232 പേർ ആൺകുട്ടികളുമാണ്​. 

Tags:    
News Summary - Keam Rank list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.