പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ (CBCSS-2022 പ്രവേശനം) എം.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റ അനലിറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.ടി.എം (സി.എസ്.എസ്) എം.എ സിറിയക് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഒന്നാം സെമസ്റ്റര്‍ എം.എൽ.ഐ.എസ്.സി (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
പിഴ ഇല്ലാതെ 17 വരെയും പിഴയോടുകൂടി 18 വരെയും സൂപ്പര്‍ഫൈനോടുകൂടി 19 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ 2024ൽ വിവിധ പി.ജി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഡിസംബർ 16, 17 തീയതികളിൽ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കും. അർഹരായവരുടെ ലിസ്റ്റും നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
വിദ്യാർഥികൾ കോളജ്/ പരീക്ഷകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിന് ഹാജരാകേണ്ടത്. ഹാജരാകേണ്ട തീയതി, ജില്ല, രജിസ്ട്രേഷൻ സമയം എന്നിവ ക്രമത്തിൽ: (ഡിസംബർ 16) മലപ്പുറം - രാവിലെ 9 മുതൽ 10 വരെ, കോഴിക്കോട്/വയനാട് - ഉച്ചക്ക് 1 മുതൽ 2 വരെ. (ഡിസംബർ 17) തൃശൂർ/ പാലക്കാട് - രാവിലെ 9 മുതൽ 10 വരെ, സർവകലാശാല പഠനവകുപ്പുകൾ - ഉച്ചക്ക് 1 മുതൽ 2 വരെ.
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നു മുതൽ നാലു വരെ സെമസ്റ്റർ (CUCSS - റെഗുലർ - 2010 സ്കീം - 2010, 2011, 2012 പ്രവേശനം ) എം.ബി.എ ഫുൾടൈം ആൻഡ് പാർട്ട്ടൈം ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 15ന് തുടങ്ങും.
കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.