തിരുവനന്തപുരം: ഇൗ വർഷത്തെ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെൻറ് ഒാൺലൈനായി നടത്താൻ തീരുമാനം. കഴിഞ്ഞവർഷം വരെ രണ്ടാംഘട്ട അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർഥികളെ ഒന്നടങ്കം തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയായിരുന്നു മോപ് അപ് അേലാട്ട്മെൻറ് നടത്തിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനഘട്ടത്തിൽ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ഒന്നടങ്കം വിളിച്ചുവരുത്തുന്നത് അപകടകരമാണെന്ന് കണ്ടാണ് മോപ് അപ് അലോട്ട്മെൻറും ഒാൺലൈൻ രീതിയിലാക്കുന്നത്.
ഒഴിവുള്ള സീറ്റുകളിലേക്ക് ഒാൺലൈനായി ഒാപ്ഷൻ ക്ഷണിച്ചായിരിക്കും മോപ് അപ് അലോട്ട്മെൻറും നടത്തുക. അലോട്ട് ലഭിക്കുന്നവർ അടുത്ത ദിവസങ്ങളിൽ തന്നെ കോളജുകളിൽ നേരിെട്ടത്തി പ്രവേശനം നേടേണ്ടിവരും.
കഴിഞ്ഞ വർഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലായിരുന്നു മോപ് അപ് കൗൺസലിങ് വേദി. 2018 വരെ ഇത് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് കാമ്പസിലെ ഒാഡിറ്റോറിയത്തിൽ ആയിരുന്നു നടത്തിയിരുന്നത്. വിദ്യാർഥികളും രക്ഷാകർത്താക്കളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രണ്ട് ദിവസമെടുത്ത് നടത്തിയിരുന്ന മോപ് അപ് കൗൺസലിങ്ങിൽ പെങ്കടുക്കാൻ എത്താറുള്ളത്.
സ്വാശ്രയ കോളജ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ കൗൺസലിങ് ഹാളിലേക്ക് വിളിച്ചുവരുത്തി അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് തത്സമയം പ്രവേശനം നൽകുന്നതായിരുന്നു രീതി. ഇത്തവണ ഇത് പ്രായോഗികമല്ലെന്ന് കണ്ടാണ് ഒാൺലൈൻ മോപ് അപ് നടത്തുന്നത്.
എന്നാൽ ഒാൺലൈൻ മോപ് അപ് അലോട്ട്മെൻറിന് ശേഷം വിദ്യാർഥികൾ കോളജിൽ പ്രവേശനത്തിന് എത്തുേമ്പാൾ അപേക്ഷയിൽ അവകാശപ്പെട്ട സർട്ടിഫിക്കറ്റുകളിലോ രേഖകളിലോ വ്യത്യാസമുണ്ടെങ്കിൽ കോളജുകൾ പ്രവേശനം നിരസിക്കും. മോപ് അപിന് ശേഷം ഇങ്ങനെ ഒഴിവ് വരുന്ന സീറ്റുകൾ മാനേജ്മെൻറുകൾക്ക് വിട്ടുനൽകേണ്ടിവരുമെന്നതാണ് ഇൗ വർഷത്തെ പ്രതിസന്ധി.
സീറ്റൊഴിവ് വരാതെ ഒാൺലൈൻ മോപ് അപ് അലോട്ട്മെൻറ് നടത്താനുള്ള ശ്രമത്തിലാണ് പ്രവേശന പരീക്ഷ കമീഷണറേറ്റും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും.
രണ്ടാം അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്. ഇതിന് പിന്നാലെ മോപ് അപ് കൗൺസലിങ് വിജ്ഞാപനവും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.