തിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് വിവിധ കാറ്റഗറി/ കമ്യൂണിറ്റി സംവരണത്തിന് അർഹരായവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കാറ്റഗറി/ കമ്യൂണിറ്റി സംവരണം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഭിന്നശേഷി വിഭാഗക്കാർക്കുള്ള കാറ്റഗറി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
'KEAM 2021 - Candidate Portal' ൽ ലഭ്യമായ 'category list' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി പട്ടിക പരിശോധിക്കാം. പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് കീം അപേക്ഷ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷ കമീഷണറുടെ ഇ മെയിൽ (ceekinfo.cee@kerala.gov.in) വഴി ഈ മാസം 23ന് രാവിലെ പത്തുവരെ സമർപ്പിക്കാം. പരാതിയോടൊപ്പം സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ ഇ മെയിൽ വഴി അയക്കാൻ പാടില്ല.
പുതുതായി ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ ഈ ഘട്ടത്തിൽ സ്വീകരിക്കില്ല. പരാതി പരിഹരിച്ച ശേഷമുള്ള അന്തിമ കാറ്റഗറി പട്ടിക ഈ മാസം 24ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.