മെഡിക്കൽ/അനുബന്ധ കോഴ്​സ്​ പ്രവേശനം: ഒാപ്​ഷൻ കൺഫർമേഷൻ ആറ്​ വരെ

തി​രു​വ​ന​ന്ത​പു​രം: അ​ഗ്രി​ക​ൾ​ച​ർ/​വെ​റ്റ​റി​ന​റി/​ഫോ​റ​സ്ട്രി/​ഫി​ഷ​റീ​സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ലേ​ക്കും ആ​യു​ർ​വേ​ദ, ഹോ​മി​യോ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ലേ​ക്കും, യൂ​നാ​നി കോ​ഴ്സി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ലേ​ക്കു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ സ്വാ​ശ്ര​യ ആ​യു​ർ​വേ​ദ, യൂ​നാ​നി കോ​ഴ്സി​ലേ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ ഓ​പ്ഷ​ൻ ന​ൽ​കാം.

ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​അ​ഗ്രി​ക​ൾ​ച​ർ/​വെ​റ്റ​റി​ന​റി/​ഫോ​റ​സ്ട്രി/​ഫി​ഷ​റീ​സ് കോ​ഴ്സു​ക​ളി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ അ​ലോ​ട്ട്മെൻറി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 'confirm' ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം.

ക​ൺ​ഫ​ർ​മേ​ഷ​നെ തു​ട​ർ​ന്ന് ഹ​യ​ർ ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം/ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ, പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ കോ​ള​ജ്/​കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഇൗ​മാ​സം ആ​റി​ന്​ രാ​വി​ലെ പ​ത്ത്​ വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

ഏ​​ഴി​ന്​ വൈ​കീ​ട്ട്​ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ്/​ബാ​ക്കി തു​ക (ബാ​ധ​ക​മെ​ങ്കി​ൽ) ഓ​ൺ​ലൈ​ൻ പേ​യ്മെൻറ്​ മു​ഖാ​ന്ത​ര​മോ ഹെ​ഡ് പോ​സ്​​റ്റ്​ ഓ​ഫി​സ് മു​ഖാ​ന്ത​ര​മോ ഒ​ടു​ക്കി 12ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മു​മ്പാ​യി കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഹൈ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - Medical Course Admission : Option Confirmation Up to january 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.