തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് സംസ്ഥാന ക്വോട്ട അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം വെള്ളിയാഴ്ച ആരംഭിക്കും. ഫെബ്രുവരി ഏഴിന് വൈകീട്ട് നാലുവരെ കോളജുകളിൽ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.cee.kerala.gov.in ൽ ലഭ്യമാണ്.
വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും േഡറ്റാ ഷീറ്റും പ്രിന്റൗട്ട് എടുക്കണം. പ്രവേശനസമയത്ത് േഡറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ /ഒ.ഇ.സിക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപെട്ടവരും വിവിധ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായവരും ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ഫീസ് സൗജന്യത്തിന് അർഹരാണ്. ഇവർ 1000 രൂപ ടോക്കൺ ഫീസ് ആയി അടക്കണം. ഇത്തരം വിദ്യാർഥികൾ സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി, എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ മുഴുവൻ ഫീസും അടക്കണം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടക്കേണ്ടതുമായ ഫീസ് ഫെബ്രുവരി ഏഴ് വരെ ഓൺലൈൻ േപമെന്റായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ (പട്ടിക വെബ്സൈറ്റിൽ) ഒടുക്കണം.
കൊല്ലം ട്രാവൻകൂർ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, ഒറ്റപ്പാലം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഇവിടെ അലോട്ട്മെന്റ് ലഭിക്കുന്നവർ 2020-21 വർഷത്തെ ഫീസ് താൽക്കാലികമായി അടക്കണം. കൂടാതെ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/സർക്കാർ/ ഹൈകോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കുന്ന 2021-22 വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടക്കേണ്ടി വന്നാൽ അടക്കാമെന്ന സാക്ഷ്യപത്രം നൽകുകയും വേണം.
എൻ.ആർ.ഐ േക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ എൻ.ആർ.ഐ സർട്ടിഫിക്കറ്റ് സംബന്ധിച്ച് 'Candidate Portal' ൽ മെമ്മോയുള്ള വിദ്യാർഥികൾ എൻ.ആർ.ഐ േക്വാട്ടയിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായതും ന്യൂനതകൾ പരിഹരിക്കുന്നതിന് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നതുമായ ആധികാരിക രേഖകൾ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ച് രണ്ടാംഘട്ട അലോട്ട്മെന്റിന് രണ്ടുദിവസം മുമ്പോ /ഒന്നാംഘട്ട അലോട്ട്മെന്റ് മുതൽ ഒരു മാസത്തിനകം ഏതാണോ ആദ്യം വരുന്നത്, ആ തീയതിക്കകം ഓൺലൈനായി അപ്ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കേണ്ടതാണ്.
ന്യൂനത പരിഹരിക്കാത്ത വിദ്യാർഥികളുടെ എൻ.ആർ.ഐ കാറ്റഗറിയും എൻ.ആർ.ഐ േക്വാട്ടയിൽ ലഭിച്ച അഡ്മിഷനും റദ്ദാകും.
രണ്ടാം ഘട്ട അലോട്ട്മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റിന് മുമ്പായി അർഹതയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലെ ഓപ്ഷൻ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും സൗകര്യം ലഭ്യമാകും.
അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്കീമിലെ ഹയർ ഓപ്ഷനും റദ്ദാകും. ഹെൽപ്പ് ലൈൻ നമ്പർ 0471 2525300.
സ്റ്റേറ്റ് മെറിറ്റ് 594, 5698, 2679, 17388
ഇ.ഡബ്ല്യു.എസ് 2257, 9656, 5142, 19652
ഈഴവ 1319, 6082, 3931, 18999
മുസ്ലിം 885, 7453, 2988, 18956
പിന്നാക്ക ഹിന്ദു 1467, 5861, 5896, 17788
ലത്തീൻ ആൻഡ് ആംഗ്ലോ ഇന്ത്യൻ 3022, 8478, 4703, 20997
ധീവര 5754, 7672, 9006, 19197
വിശ്വകർമ 1694, 8252, 3978, 20781
പിന്നാക്ക ക്രിസ്ത്യൻ 3415, 7699, 6781, 18713
കുടുംബി 11276, 15133, 17512, 28766
കുശവ 6655, 10949, 12331, 21177
എസ്.സി 10912, 12691, 13637, 19809
എസ്.ടി 17612, 24066, 24320, 32953
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.