തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുകയും അർഹമായ സംവരണം/ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാതിരിക്കുകയും ചെയ്തവർക്ക്, അവ സമർപ്പിക്കാൻ ഈ മാസം 27ന് വൈകീട്ട് അഞ്ചു വരെ അവസരം.
പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM -2023 Candidate Portal’ ൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കേണ്ടതാണ്. അപേക്ഷകർക്ക് Candidate Portal വഴി ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ അപ്ലോഡ് ചെയ്യാം.
ഒന്നിലധികം രേഖകൾ സമർപ്പിക്കാനുണ്ടെങ്കിൽ അവ ഒറ്റ പി.ഡി.എഫ് ഫയലാക്കിയ ശേഷം സമർപ്പിക്കണം. കാറ്റഗറി പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് രേഖകൾ സമർപ്പിക്കാനുള്ള അവസാന അവസരമായിരിക്കും ഇതെന്നും പിന്നീട് അവസരം നൽകില്ലെന്നും പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.