തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡെൻറൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ ജൂലൈ 16ന്തുടങ്ങും. ഇതിന് മുന്നോടിയായി കാറ്റഗറി/കമ്യൂണിറ്റി റാങ്ക് പട്ടിക 15ന് പ്രസിദ്ധീകരിക്കും. ലഭ്യമാകുന്ന ഒാപ്ഷെൻറ അടിസ്ഥാനത്തിൽ ഇൗമാസം 20ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് ധാരണ. സുപ്രീകോടതി നിർദേശിച്ച ആദ്യ അലോട്ട്മെൻറിനുള്ള അവസാനസമയം 24 ആണ്.
വിദ്യാർഥി പ്രവേശനത്തിനുള്ള സമയം 31 വരെ നൽകും. എൻജിനീയറിങ് അവസാന അലോട്ട്മെൻറ് 20നും മെഡിക്കൽ അഖിലേന്ത്യ േക്വാട്ടയിലേക്കുള്ള അവസാന അലോട്ട്മെൻറ് 22നും നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥി പ്രവേശനത്തിന് കൂടുതൽസമയം അനുവദിക്കാനാണ് ആലോചന. തുടർന്ന് രണ്ടാംഘട്ട അലോട്ട്മെൻറ് നടക്കും.
ആഗസ്റ്റ് 25നകം രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനവും പൂർത്തിയാക്കും.
മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്കും മറ്റ് അനുബന്ധ കോഴ്സുകളിലേക്കും ആയുർവേദ കോഴ്സിേലക്കുമായി മൂന്ന് റാങ്ക് പട്ടികകൾ ആണ് സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ചത്. മൂന്ന് റാങ്ക് പട്ടികകൾ ഉണ്ടെങ്കിലും ഒന്നിച്ചായിരിക്കും ഇവയിലേക്കും ഒാപ്ഷൻ നൽകേണ്ടതും അലോട്ട്മെൻറ് നടത്തുന്നതും.
മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്ക് രണ്ട് അലോട്ട്മെൻറുകളും അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെൻറുമായിരിക്കും നടത്തുക. മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ആയുർവേദ കോഴ്സിലേക്കും രണ്ടിൽ കൂടുതൽ അലോട്ട്മെൻറുകൾ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.