കോഴിക്കോട്: കോവിഡ്കാല ലോക്ഡൗണില്‍ വീട്ടിലിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാ യി പ്രത്യേക അക്കാദമിക് കലണ്ടറുമായി ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എന്‍. സി.ഇ.ആര്.ടി). ഒന്ന് മുതല്‍ അഞ്ച് വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണി െൻറയും ഇൻറര്െനറ്റിെൻറയും സാധ്യതകളുപയോഗപ്പെടുത്തി അധ്യാപനം നടത്തും.
കണക ്ക്, ഇംഗ്ളീഷ്, ഉർദു, ഹിന്ദി, പരിസ്ഥിതി പഠനം തുടങ്ങിയ വിഷയങ്ങളിലാണ് നാലാഴ്ചത്തെ പഠനം. ലോക്ഡൗണ്‍ സമയപരിധി കഴിഞ്ഞാലും സ്കൂളൂകള്‍ തുറക്കാന്‍ വൈകുമെന്നതിനാല്‍ ഈ പഠനരീതികള്‍ മുന്നോട്ടുകൊണ്ടുപോകാനാകും. വാട്സ്ആപ്പിലൂടെയും സൂം പോലെയുള്ള വിഡിയോ േകാള്‍ സംവിധാനത്തിലൂടെയും ദിവസങ്ങളോളം ചര്‍ച്ച ചെയ്താണ് എന്‍.സി.ഇ.ആര്.ടിയുടെ വിദഗ്ധര്‍ കോവിഡ് കാല കലണ്ടര്‍ തയാറാക്കിയത്. എന്‍.സി.ഇ.ആര്.ടിയുടെയും വിവിധ സംസ്ഥാനങ്ങളിലെയും പതിവ് കരിക്കുലത്തിന് പുറമേ വിദ്യാര്‍ഥിയുടെ ചുറ്റിലുമുള്ള ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അക്കാദമിക് കലണ്ടറിലെ പഠന പ്രവൃത്തികളിലേറെയും. രക്ഷിതാക്കളുടെ സഹകരണത്തോടെയാകും ഇവ നടപ്പാക്കുക.
അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കും. രക്ഷിതാക്കളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കും. ഗ്രൂപ് േകാള്‍ വഴി ഒരുകൂട്ടം വിദ്യാര്‍ഥികളോട് അധ്യാപകന് സംവദിക്കാനാകും. ‘ദിക്ഷ’ ഉള്‍പ്പടെയുള്ള ഓണ്‍െലെന്‍ ക്ളാസുകളുടെ ലിങ്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ കൈമാറണം. ഫോണില്‍ ഇൻറർനെറ്റ് സൗകര്യമില്ലെങ്കില്‍ എസ്.എം.എസ് വഴിയാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും കഥ പറയാനും ചിത്രം വരക്കാനുമെല്ലാം അവസരമുണ്ട്.
കോവിഡ് കാലത്ത് മാനസിക സമ്മര്‍ദങ്ങള്‍ കുറക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. കല, കായിക പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശമുണ്ട്. വ്യായാമവും മറ്റും ഒന്ന് മുതല്‍ നാല ് വരെയുള്ള ക്ളാസിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ വഴിയും അഞ്ചാം ക്ളാസിലെ വിദ്യാര്‍ഥിക്ക് നേരിട്ടും അധ്യാപകന് വിശദീകരിച്ച് കൊടുക്കണം. ചിത്രംവര, പെയിൻറിങ്, ക്ളേമോഡലിങ്, സംഗീതം, നൃത്തം എന്നീ കലകളെക്കുറിച്ചും പഠിപ്പിക്കും.
സംസ്ഥാനങ്ങളില്‍ ഡയറ്റ് െലക്ചറര്മാരുടെയും സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും സഹായത്തോടെ കലണ്ടര്‍ നടപ്പാക്കാന്‍ എന്‍.സി.ഇ.ആര്.ടി നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.