ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) വലിയമല, തിരുവനന്തപുരം ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ബിരുദപഠനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്-ഏറോസ്പേസ് എൻജിനീയറിങ് (സീറ്റുകൾ-75), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) (75), നാലു വർഷത്തെ റസിഡൻഷ്യൽ പ്രോഗ്രാമാണിത്. എട്ട് സെമസ്റ്ററുകൾ.
പഞ്ചവത്സര ഇരട്ട ബിരുദം (ബി.ടെക്-എം.എസ്/എം.ടെക്)-സീറ്റുകൾ 24, സെമസ്റ്ററുകൾ-10, ബി.ടെക് തലത്തിൽ എൻജിനീയറിങ് ഫിസിക്സും മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) കോഴ്സിൽ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് അല്ലെങ്കിൽ സോളിഡ് സ്റ്റേറ്റ് ഫിസിക്സും അല്ലെങ്കിൽ എം.ടെക് കോഴ്സിൽ എർത്ത് സിസ്റ്റം സയൻസ്/ഓപ്ടിക്കൽ എൻജിനീയറിങ് പഠിക്കാം. ബി.ടെക് കഴിഞ്ഞ് പുറത്ത് പോകാനാകില്ല. എം.എസ്/എം.ടെക് പഠനം തുടരണം.
യോഗ്യത: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2023ൽ യോഗ്യത നേടണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ലാംഗ്വേജ്, മറ്റേതെങ്കിലും ഒരു വിഷയം ഉൾപ്പെടെ പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾ പഠിച്ച് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. പട്ടികജാതി-വർഗ, ഭിന്നശേഷിക്കാർക്ക് 65 ശതമാനം മാർക്ക് മതി. അപേക്ഷകൾ 1998 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവുണ്ട്.
വിജ്ഞാപനം www.iist.ac.in/admissions/undergraduateൽ. 18 മുതൽ 28വരെ http://admission.iist.ac.inൽ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 600 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 300 മതി. മെറിറ്റടിസ്ഥാനത്തിൽ ഐ.ഐ.എസ്.ടി തയാറാക്കുന്ന റാങ്ക്ലിസ്റ്റ് 29 വൈകീട്ട് അഞ്ചിന് പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്ട്മെന്റ് നടപടികൾ ജൂലൈ മൂന്നിന് ആരംഭിക്കും. സെമസ്റ്റർ ട്യൂഷൻ ഫീസ് 62,500. വിവിധ ഇനങ്ങളിലായി ഓരോ സെമസ്റ്ററിലും 91,700 വീതം ഫീസ് അടക്കണം.
വാർഷിക കുടുംബവരുമാനം അഞ്ച് ലക്ഷത്തിന് താഴെയുള്ളവർക്ക് ട്യൂഷൻ ഫീസ് 20,850 മതിയാകും. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയുള്ള ജനറൽ/ഒ.ബി.സി, നോൺ ക്രീമിലേയർ വിഭാഗത്തിൽപെടുന്നവർക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്കും ട്യൂഷൻ ഫീസില്ല. അക്കാദമിക മികവോടെ പഠിച്ചിറങ്ങുന്നവർക്ക് ഐ.എസ്.ആർ.ഒയുടെ പ്ലേസ്മെന്റ് ഇന്റർവ്യൂവിലൂടെ സയന്റിസ്റ്റ്/എൻജിനീയറായി ജോലി നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.