ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം 2023 ജനുവരിയിലാരംഭിക്കുന്ന എം.ടെക് കോഴ്സിലേക്ക് ഇൻഡസ്ട്രി/റിസർച് ആൻഡ് ഡെവലപ്മെന്റ്/അക്കാദമിക് സംരംഭങ്ങളിലെ വർക്കിങ് പ്രഫഷനലുകൾക്ക് അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് ബിഗ് ഡേറ്റ ആൻഡ് മെഷീൻ ലേണിങ് എന്നിവയിലാണ് പഠനാവസരം. ആറു സെമസ്റ്റുകളായുള്ള കോഴ്സിന്റെ മൊത്തം ഫീസ് 5,24,000 രൂപ. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക്/AMIE അല്ലെങ്കിൽ MCA/MSc/MS (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) മൊത്തം 60 ശതമാനം.
ഫീസ് 500 രൂപ. വനിതകൾക്കും പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്കും 250 രൂപ. പ്രവേശന വിജ്ഞാപനം www.iiitkottayam.ac.inൽ. ഓൺലൈനായി നവംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് pg academic@iiitkottayam.ac.in എന്ന ഇ-മെയിലിലും 0482-2202161/2137/2100 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
3-5 വർഷത്തെ ഈ ഫ്ലക്സിബിൾ പ്രോഗ്രാമിൽ 60 ക്രഡിറ്റുകളാണുള്ളത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മറ്റുമാണ് ഓൺലൈൻ ക്ലാസുകൾ. അവസാന സെമസ്റ്റർ പരീക്ഷയും ഫൈനൽ പ്രോജക്ട് റിവ്യൂവും ഓഫ്ലൈൻ രീതിയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.