തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിെൻറ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിന് സർക്കാർ അനുമതി നൽകി. താൽക്കാലിക നിയമനത്തിന് മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിലേക്കായിരിക്കും നിബന്ധനകളോടെ താൽക്കാലിക അധ്യാപക നിയമനം.
ഫുൾടൈം മീനിയൽ തസ്തികയിലേക്ക് നിയമനത്തിനും അനുമതി നൽകിയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ്/ ഷോർട്ട് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ അപേക്ഷകരിൽ ആരെങ്കിലും പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിൽ അവർക്ക് ദിവസവേതന നിയമനത്തിന് മുൻഗണന നൽകണം. എന്നാൽ, ദിവസവേതന നിയമനം ഭാവിയിൽ സ്ഥിരം നിയമനം ലഭിക്കുേമ്പാൾ മറ്റ് ആനുകൂല്യങ്ങൾക്കായി പരിഗണിക്കില്ല. കെ.ടെറ്റ് യോഗ്യത നേടിയ/ ഇളവ് ലഭിച്ച അധ്യാപകരെയായിരിക്കണം നിയമിക്കേണ്ടത്. തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ ആ കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്.
അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിച്ചിരിക്കണം. സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ െറഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ, ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കൃത്യവിലോപം കാട്ടുന്ന പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കും. കോവിഡിനെതുടർന്ന് സ്കൂളുകൾ അടച്ചതോടെ താൽക്കാലിക അധ്യാപക നിയമനം സർക്കാർ നിർത്തിവെച്ചിരിക്കുകയായിരുന്നു. വിദ്യാർഥികൾക്ക് ഡിജിറ്റൽ ക്ലാസ് പിന്തുണ പ്രവർത്തനങ്ങൾക്ക് ഒഴിവുള്ള തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സർക്കാർ നിയമനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.