ശ്രീചിത്രയിൽ പിഎച്ച്.ഡി, പി.ജി ഡിപ്ലോമ പ്രവേശനം

കേന്ദ്ര സർക്കാറിന് കീഴിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ജനുവരിയിലാരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, പ്രോസ്‍പെക്ടസ് എന്നിവ www.sctimst.ac.inൽ.

കോഴ്സുകൾ: 1. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (DM/MCh/DNBക്ക് ശേഷം).

2. പിഎച്ച്.ഡി (ഫുൾടൈം ആൻഡ് പാർട്ട്ടൈം), ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോ എൻജിനീയറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ് ആൻഡ് ഹെൽത്ത് സയൻസസ്.

3. സ്‍പെഷാലിറ്റി നഴ്സിങ് ഡിപ്ലോമ കോഴ്സുകൾ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് നഴ്സിങ്, ന്യൂറോ നഴ്സിങ് (യോഗ്യത: ബി.എസ്.സി നഴ്സിങ്/ജി.എൻ.എം + ഒരുവർഷത്തെ പ്രവൃത്തിപരിചയം, സ്റ്റൈപൻഡ് ആദ്യവർഷം -11440 രൂപ, രണ്ടാം വർഷം -13350 രൂപ വീതം),

4. ഡിപ്ലോമ കോഴ്സുകൾ -ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (യോഗ്യത: ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ബയോ മെഡിക്കൽ എൻജിനീയറിങ് ഇൻസ്ട്രുമെന്റേഷൻ), അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി (യോഗ്യത: സി.ആർ.എ/ഡി.ആർ.ടി 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം).

5. പി.ജി ഡിപ്ലോമ കോഴ്സുകൾ: കാർഡിയാക് ലബോറട്ടറി ടെക്നോളജി (യോഗ്യത: ബി.എസ്.സി ഫിസിക്സ് 50 ശതമാനം മാർക്കിൽ കുറയരുത്), ന്യൂറോ ടെക്നോളജി (യോഗ്യത: ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസസ്, ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് 50 ശതമാനം മാർക്കിൽ കുറയരുത്). മെഡിക്കൽ റെക്കോഡ് സയൻസ് (യോഗ്യത: ബി.എസ്.സി 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം). ക്ലിനിക്കൽ പെർഫ്യൂഷൻ (യോഗ്യത: ബി.എസ്.സി സുവോളജി 50 ശതമാനം മാർക്കിൽ കുറയരുത്).

ബാങ്കിങ് ടെക്നോളജി കോഴ്സ്: യോഗ്യത- ബി.എസ്.സി ബയോളജിക്കൽ സയൻസ് 50 ശതമാനം മാർക്കിൽ കുറയരുത് (സ്റ്റൈപൻഡ് ആദ്യവർഷം 8850 രൂപ, രണ്ടാം വർഷം 10490 രൂപ വീതം).

പട്ടികവർഗ വിദ്യാർഥികൾക്കായി അഞ്ച് പിഎച്ച്.ഡി ഫെലോഷിപ്പുകൾ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 31 വരെ സമർപ്പിക്കാം. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് നവംബർ 15 വരെ അപേക്ഷ സ്വീകരിക്കും.

Tags:    
News Summary - Ph.D and PG Diploma Admission in Sreechitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.