രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോളിയം ടെക്നോളജി, അമേത്തി എൻജിനീയറിങ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർക്ക് സ്കോളർഷിപ്പോടെ പഠിക്കാം. ജൂലൈ 2017ന് ആരംഭിക്കുന്ന സെഷനിലേക്കാണ് പ്രവേശനം.
താഴെപ്പറയുന്ന വിഷയങ്ങളിലാണ് പിഎച്ച്.ഡി പ്രോഗ്രാമുള്ളത്:
1. പെട്രോളിയം എൻജിനീയറിങ് ആൻഡ് ജിയോളജിക്കൽ സയൻസ്: പെട്രോളിയം, ജിയോളജി, ജിയോഫിസിക്സ്.
യോഗ്യത: പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, പെട്രോകെമിക്കൽ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിലുള്ള എം.ടെക്. കൂടാതെ ഗേറ്റ്/നെറ്റ് യോഗ്യത. (എം.ടെകിനുമുേമ്പാ ശേഷമോ നേടിയത്).
2. എൻജിനീയറിങ് സയൻസ്: കെമിക്കൽ, മെറ്റീരിയൽ സയൻസ്, റിന്യൂവബ്ൾ എനർജി, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ജിയോ ഇൻഫർമാറ്റിക്സ്.
േയാഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദാനന്തര ബിരുദവും ഗേറ്റ്/നെറ്റ് യോഗ്യതയും. (എം.ടെകിനുമുേമ്പാ ശേഷമോ നേടിയത്).
(കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ് എന്നിവയിലെ ബി.ഇ/ബി.ടെക്, ഫിസിക്സ്, ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, നാനോ സയൻസ്, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ജിയോ ഇൻഫർമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയിലെ ബിരുദാനന്തരബിരുദം എന്നിവയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം)
3. ബേസിക് സയൻസ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസ്, മെറ്റീരിയൽ സയൻസ്, റിന്യൂവബ്ൾ എനർജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഗേറ്റ്/സി.എസ്.െഎ.ആർ/യു.ജി.സി/എൻ.ബി.എച്ച്.എം/ഡി.ബി.ടി/ജി.പി.എ.ടി/രാജീവ് ഗാന്ധി നാഷനൽ ഫെലോഷിപ്/മൗലാന ആസാദ് നാഷനൽ ഫെലോഷിപ്/ഡി.എസ്.ടി ഇൻസ്പയർ അവാർഡ്/തത്തുല്യം.
4. മാനേജ്മെൻറ് ആൻഡ് ഹ്യുമാനിറ്റീസ്: അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, മാർക്കറ്റിങ്, ഒാർഗനൈസേഷൻ ബിേഹവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, ഒാപറേഷൻസ് റിസർച്ച്, ഒായിൽ ആൻഡ് ഗ്യാസ്, പബ്ലിക് പോളിസി, എനർജി മാനേജ്മെൻറ്, ഇംഗ്ലീഷ്, സോഷ്യോളജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ/ആറിൽ കുറയാത്ത സി.പി.െഎ അെല്ലങ്കിൽ സി.ജി.പി.എ സ്കോറോടെയുള്ള ബിരുദാനന്തര ബിരുദം. (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 55 ശതമാനം മാർക്ക് മതി)
അല്ലെങ്കിൽ
60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ/ആറിൽ കുറയാത്ത സി.പി.െഎ അെല്ലങ്കിൽ സി.ജി.പി.എ സ്കോറോടെയുള്ള എൻജിനീയറിങ്/ടെക്നോളജിയിലുള്ള ബിരുദം. (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 55 ശതമാനം മാർക്ക് മതി)
അല്ലെങ്കിൽ
50 ശതമാനം മാർക്കോടെ (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 45 ശതമാനം മാർക്ക് മതി)
സി.എ, െഎ.സി.ഡബ്യൂ.എ, സി.എസ് തുടങ്ങിയ പ്രഫഷനൽ ബിരുദം.
മേൽപറഞ്ഞ യോഗ്യതയുള്ള കാറ്റ്/ജി.ആർ.ഇ/ജിമാറ്റ്/നെറ്റ് (യു.ജി.സി/സി.എസ്.െഎ.ആർ) നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ 10ന് ഉദ്യോഗാർഥികളുടെ പട്ടിക തയാറാക്കി പരീക്ഷക്കും അഭിമുഖത്തിനും ക്ഷണിക്കും. ജൂൈല 17നാണ് എഴുത്തുപരീക്ഷയും ഇൻറർവ്യുവും. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും. ജൂലൈ 30നാണ് രജിസ്ട്രേഷൻ. ജൂലൈ 31ന് ക്ലാസുകൾ ആരംഭിക്കും.
അേപക്ഷഫീസില്ല. റഗുലർ വിഭാഗം, സ്പോൺസേഡ് വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് പിഎച്ച്.ഡി പ്രോഗ്രാമുകൾ.
സ്കോളർഷിപ്:
എം.ഫിൽ/എം.എസ്സി/എം.എ യോഗ്യതയോടൊപ്പം ഗേറ്റ് അല്ലെങ്കിൽ യു.ജി.സി/സി.എസ്.െഎ.ആർ/എൻ.ബി.എച്ച്.എം/ഡി.ബി.ടി യോഗ്യതയുമുള്ളവർക്ക് പ്രതിമാസം 25,000 രൂപവീതം സ്കോളർഷിപ് ലഭിക്കും. മൂന്നും നാലും വർഷങ്ങളിൽ ഇത് പ്രതിമാസം 28,000 രൂപയാകും. അപേക്ഷിക്കുന്ന വിധം: http://rgipt.ac.in/PhD.html എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 30നകം അയക്കണം. ഏത് വിഷയത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയുടെ പുറത്ത് രേഖപ്പെടുത്തണം. വിലാസം: Academic Office, Administration Block,Rajiv Gandhi Institute of Petroleum Technology (RGIPT), Bahadurpur, Mukhetia More, Post: Harbanshganj, Jais, Amethi - 229304, Uttar Pradesh ഇ-മെയിൽ: admission@rgipt.ac.in. ഫോൺ: +91-8004933842
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.