പ്ലസ് വൺ: രണ്ട് അലോട്ട്മെന്‍റുകളിൽ പ്രവേശനം ഉറപ്പാക്കിയത് 2,17,033 പേർ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിൽ പ്രവേശനം പൂർത്തിയായപ്പോൾ ആകെ അലോട്ട്മെന്‍റ് ലഭിച്ച 2,32,962 പേരിൽ പ്രവേശനം നേടിയത് 2,17,033 പേർ. ഇതിൽ 139621 പേർ സ്ഥിര പ്രവേശനവും 77412 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. 15128 പേർ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല.

അലോട്ട്മെന്‍റ് ലഭിച്ച 285 പേർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് പ്രവേശനം നിരസിച്ചു. 2268 പേർക്ക് സ്പോർട്സ് ക്വോട്ടയിൽ അലോട്ട്മെന്‍റ് നൽകിയപ്പോൾ 2168 പേർ പ്രവേശനം നേടി.

ഏകജാലക പ്രവേശനത്തിന് പുറത്ത് 11703 പേർക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം കിട്ടി. 1184 പേർ മാനേജ്മെന്‍റ് ക്വോട്ടയിലും 1214 പേർ അൺ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിയതായാണ് സ്കൂളുകൾ റിപ്പോർട്ട് ചെയ്തത്. താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും മൂന്നാം അലോട്ട്മെന്‍റിൽ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്‍റോടെ സ്ഥിരം പ്രവേശനം നേടണം.

ഈ മാസം 22നാണ് മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ പ്രവേശനം നടത്തും. മൂന്ന് അലോട്ട്മെന്‍റുകളിലും പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്‍ററി ഘട്ടത്തിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവുകൾ കാരണം നിരസിച്ചവർക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാനാകും.

സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റ്​

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മു​ഖ്യ​ഘ​ട്ട​ത്തി​ൽ സ്​​പോ​ർ​ട്​​സ്​ ​ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്​ സ്​​പോ​ർ​ട്​​സ്​ മി​ക​വ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​ക​ളി​ൽ​നി​ന്ന്​ സ്​​കോ​ർ കാ​ർ​ഡ്​ നേ​ടാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​ത​ത്​ ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​ക​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട്​ നേ​ടാം.

മു​ഖ്യ​ഘ​ട്ട​ത്തി​ൽ സ്​​കോ​ർ കാ​ർ​ഡ്​ നേ​ടി​യ​ശേ​ഷം സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്​ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും പു​തു​താ​യി സ്​​കോ​ർ കാ​ർ​ഡ്​ നേ​ടു​ന്ന​വ​ർ​ക്കും സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ക്കാം. മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക്​ ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തി​യ ഓ​പ്​​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ പു​തു​ക്കാം. കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ൽ Renewal Application എ​ന്ന ലി​ങ്കി​ലൂ​ടെ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം.

പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​വ​ർ Create Candidate Login-Sports എ​ന്ന ലി​ങ്കി​ലൂ​ടെ Candidate Login-Sports സൃ​ഷ്ടി​ച്ച്​ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. ഈ ​മാ​സം 26ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നു​ള്ള ഒ​ഴി​വു​ക​ൾ www.hscap.kerala.gov.inൽ ​വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - Plus one: 2,17,033 candidates secured admission in two allotments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.