മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ഉയർന്ന ഗ്രേഡുകാർ അടക്കം 47,000ത്തോളം വിദ്യാർഥികൾക്ക് സീറ്റില്ല. 77,837 പേർ അപേക്ഷിച്ചതിൽ 30,882 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചത്. ഉയർന്ന ഗ്രേഡുകാരുൾപ്പെടെ 46,955 വിദ്യാർഥികൾ പുറത്തുണ്ട്. സംവരണമടക്കം 41,470 സീറ്റുകളിലേക്കാണ് ആദ്യഘട്ടം പ്രവേശനം. 10,588 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ജില്ലയിൽ കുറവുള്ള സംവരണ വിഭാഗങ്ങളുടേതാണിവ. ഇത് വരുംഘട്ടങ്ങളിൽ നികത്തും.
ആകെ 19,687 ജനറൽ സീറ്റുകളിലേക്കും അലോട്ട്മെൻറായി. മുസ്ലിം (1832), ഈഴവ-തിയ്യ-ബില്ലവ (2236), വിശ്വകർമ-അനുബന്ധ (476) വിഭാഗങ്ങളിലും ഒഴിവില്ല. എസ്.സി 5913ൽ 4326, ഹിന്ദു ഒ.ബി.സി 880ൽ 583, ഭിന്നശേഷി 1038ൽ 581 എന്നിങ്ങനെ അലോട്ട്മെൻറ് ആയി. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീക്കിവെച്ച 2712ൽ 2030, എസ്.ടി 4155ൽ 3918, ധീവര 476ൽ 460, കുശവ 333ൽ 234, കുടുംബി 333ൽ 331, ക്രിസ്ത്യൻ ഒ.ബി.സി 333ൽ 299, എൽ.സി-എസ്.ഐ.യു.സി-ആംഗ്ലോ ഇന്ത്യൻ 880ൽ 833, ബ്ലൈൻഡ് 186ൽ 152 സീറ്റുകളിൽ ആളില്ല.
നോൺ മെറിറ്റും സീറ്റ് വർധനയും ചേർത്താൽ പുറത്ത് നിൽക്കുന്നവരിൽ പകുതിയോളം പേർക്ക് വരുംഘട്ട അലോട്ട്മെൻറുകളിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സപ്ലിമെൻററി അലോട്ട്മെൻറ് സമയത്ത് തത്ത്വങ്ങൾ പാലിച്ച് തന്നെ ഒഴിവുള്ള സംവരണ സീറ്റുകളിൽ മറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കും. അൺ എയ്ഡഡ് മേഖലയെ ആശ്രയിച്ചാലും 15,000ത്തിൽ അധികം പേരെങ്കിലും പുറത്താവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.