പോളിടെക്നിക് സ്‌പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്​ഡഡ്/കേപ്​/സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ 23 മുതൽ 29 വരെ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകർ ഇല്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം.

ഒഴിവുകൾ പോളിടെക്‌നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷം ഓരോ സ്ഥാപനത്തിലെയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകണം.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അസ്സൽ രേഖകൾ സമർപ്പിച്ച് മുഴുവൻ ഫീസടക്കണം. പോളിടെക്‌നിക് കോളജിൽ അഡ്മിഷൻ ലഭിച്ച അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ ഫീസടച്ച രസീതോ ഹാജരാക്കിയാൽ മതി. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുന്നവർ നിർബന്ധമായും പ്രോക്‌സി ഫോറം ഹാജരാക്കണം.

Tags:    
News Summary - Polytechnic Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.