പി.എസ്.സി അറിയിപ്പുകൾ

പ്രമാണപരിശോധന

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 2022 നവംബർ 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. യോഗ്യതകളും മറ്റ് രേഖകളും മുമ്പ് വെരിഫൈ ചെയ്തവർ ഹാജരാകേണ്ടതില്ല. ഫോൺ: 0471 2546341.

എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി.സി (വിമുക്തഭടന്മാർ മാത്രം) - ഒന്നാം എൻ.സി.എ. - പട്ടികജാതി (കാറ്റഗറി നമ്പർ 177/2022) തസ്തികയിലേക്ക് 2022 നവംബർ അഞ്ചിന് രാവിലെ 10ന് പി.എസ്.സി തിരുവനന്തപുരം ജില്ല ഓഫിസിൽ പ്രമാണപരിശോധന നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കന്നട അറിയാവുന്നവർ) (കാറ്റഗറി നമ്പർ 142/2019) തസ്തികയിലേക്ക് 2022 നവംബർ ഏഴിന് രാവിലെ 10.30ന് പി.എസ്.സി ആസഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546324 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഒ.എം.ആർ പരീക്ഷ

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 648/2021) - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 774/2021) തസ്തികയിലേക്ക് നവംബർ 16ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.

വകുപ്പുതല പരീക്ഷ

ജൂലൈ 2022 വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം 2022 നവംബർ 10, 15, 22, 23 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പരീക്ഷകളിൽ പങ്കെടുക്കണം.

Tags:    
News Summary - PSC Notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.