വിദ്യാർഥികളുടെ നൂതനാശയങ്ങൾക്ക് ചിറക് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആർ. ബിന്ദു

കൊച്ചി: വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങൾക്ക് ചിറകു നൽകി അവരുടെ സംഘടനാ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വികസിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ ആരംഭിച്ച പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസത്തിന്റെ സാമൂഹികമായ വളർച്ചയാണ് യങ് ഇന്നോവേറ്റേഴ്സ് പരിപാടിയിലൂടെ മുന്നോട്ടുവെക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിൽ തൊഴിലിനും പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകണം. പ്രായോഗിക പരിചരണത്തിലൂടെ പഠിക്കുക എന്നത് പോളിടെക്നിക് കോളജുകളിൽ നേരത്തെ മുതൽ സ്വീകരിച്ചു വരുന്ന രീതിയാണ്.

എന്നാൽ ഇത് മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ നൂതനമായ ആശയങ്ങൾ കൂടുതൽ പ്രാവർത്തികമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് യങ് ഇന്നോവഷൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും വൈ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയ സമൂഹവും സർക്കാരും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് കേരളത്തെ നവവിജ്ഞാന സമൂഹമായി മാറ്റുക എന്നത്. അറിവാണ് നമ്മുടെ ഏറ്റവും ശക്തമായ മൂലധനം. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്നത് സുപ്രധാനമായ കടമയാണ്. നിരവധി പുത്തൻ ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ കടന്നുവരുന്നു. നൂതന ആശയങ്ങൾ ഉൽപ്പന്നങ്ങളായും പ്രക്രിയകളായും മാറ്റിയെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉല്പാദനത്തിന്റെ കേന്ദ്രങ്ങളായി തീരണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വൈ സമ്മിറ്റിൻ്റെ ഭാഗമായി വിവിധ പോളിടെക്നിക് കോളേജുകളിലെ വിദ്യാർത്ഥികളുടെ പുത്തൻ ആശയങ്ങളും പ്രോജക്ടുകളും ഉൾപ്പെടുത്തി ഒരുക്കിയ പ്രദർശന സ്റ്റാളും മന്ത്രി സന്ദർശിച്ചു.

കളമശ്ശേരി നഗരസഭ കൗൺസിലർ നിഷിത സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്ടർ ഡോ.എം. രാമചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ് രാജശ്രീ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എ. സുൽഫിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - R. Bindu said that the government's aim is to give wings to students' innovations. the point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.