കേന്ദ്ര കാലാവസ്ഥ വകുപ്പിലേക്ക് (ഇന്ത്യ മെറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ്) 990 സയന്റിഫിക് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽ ലഭിക്കും.
യോഗ്യത: ഫിസിക്സ് ഒരു വിഷയമായി ശാസ്ത്രബിരുദം/ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ബി.സി.എ/അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ അംഗീകൃത ഡിപ്ലോമ 60 ശതമാനം മാർക്കിൽ/6.75 CGPAയിൽ കുറയാതെ വിജയിച്ചിരിക്കണം. പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം.
പ്രായപരിധി 18.10.2022ൽ 30 കവിയരുത്. 1992 ഒക്ടോബർ 19നും 2004 ഒക്ടോബർ 17നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് 5 വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
2022 ഡിസംബറിൽ ദേശീയതലത്തിൽ 'SSC' നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.