സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26ന്

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26നു തുടങ്ങും. പത്താം ക്ലാസ് രണ്ടാം ടേം പരീക്ഷകൾ മേയ് 24നും 12ാം ക്ലാസിലേത് ജൂൺ 15നും അവസാനിക്കും. രാവിലെ 10.30നാണ് പരീക്ഷകൾ തുടങ്ങുക. പരീക്ഷകൾക്കിടെ കൃത്യമായ ഇടവേളകൾ നൽകിയതായും അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ വർഷം മുതൽ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ രണ്ടു ടേമുകളിലാക്കിയത്.

നവംബർ, ഡിസംബർ മാസങ്ങളിലാണ് ഒന്നാം ടേം പരീക്ഷകൾ നടത്തിയത്. രണ്ടാം ടേമിൽ ഒബ്ജക്ടിവ്, സബ്ജക്ടിവ് ചോദ്യങ്ങളുണ്ടാകും. ഒന്നാം ടേമിൽ ഒബ്ജക്ടിവ് ചോദ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്.

Tags:    
News Summary - Second term examinations for CBSE Class 10 and 12 will be held on April 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.