എസ്​.എസ്​.എൽ.സി; വിഷയ ചെയർമാൻമാരുടെ യോഗം ശനിയാഴ്​ച

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ന്​ മു​ന്നോ​ടി​യാ​യി വി​ഷ​യ ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം ശ​നി​യാ​ഴ്​​ച​ എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ൽ ന​ട​ക്കും. പ​രീ​ക്ഷ ക​മീ​ഷ​ണ​റാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ചോ​ദ്യ​പേ​പ്പ​റി​ലെ പ്ര​ശ്​​ന​ങ്ങ​ളാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്യു​ക.

പ്ര​ശ്​​ന​ങ്ങ​ളു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട സ​മീ​പ​ന​വും യോ​ഗം ച​ർ​ച്ച​ചെ​യ്യും. ഇൗ ​യോ​ഗ​തീ​രു​മാ​ന പ്ര​കാ​ര​മാ​യി​രി​ക്കും മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ന​ട​ത്തു​ക. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക്​ പു​റ​മെ ചോ​ദ്യം ത​യാ​റാ​ക്കി​യ​വ​രി​ൽ​പെ​ട്ട ഒ​രു അ​ധ്യാ​പ​ക​നും പ​െ​ങ്ക​ടു​ക്കും. ഇ​വ​രാ​യി​രി​ക്കും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളു​ടെ സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. സ്‌​കീം ഫൈ​ന​ലൈ​സേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

54 മൂ​ല്യ​നി​ര്‍ണ​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍ണ​യം ഏ​പ്രി​ല്‍ ആ​റ് മു​ത​ല്‍ 21വ​രെ ന​ട​ത്തും. 964 അ​ഡീ​ഷ​ന​ൽ ചീ​ഫു​മാ​രെ​യും 9244 അ​സി. എ​ക്​​സാ​മി​ന​ർ​മാ​രെ​യും മൂ​ല്യ​നി​ർ​ണ​യ ജോ​ലി​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. 231 അ​ഡീ​ഷ​ന​ൽ ചീ​ഫു​മാ​രെ​യും 1813 അ​സി. എ​ക്​​സാ​മി​ന​ർ​മാ​രെ​യും റി​സ​ർ​വ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മം. ചോ​ദ്യ​ക​ർ​ത്താ​ക്ക​ളി​ൽ നാ​ലി​ൽ മൂ​ന്നു​പേ​രും ഇ​ത്ത​വ​ണ ​ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ​തി​നാ​ൽ പി​ഴ​വു​ക​ൾ ഒ​ഴി​ഞ്ഞ​താ​യി​രു​ന്നു എ​സ്.​എ​സ്.​എ​ൽ.​സി ചോ​ദ്യ​േ​പ​പ്പ​റു​ക​ൾ.

114 കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളും 27 ഇ​ര​ട്ട മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളും 39 ടാ​ബു​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ നാ​ലി​ന്​ തു​ട​ങ്ങും. മേ​യ്​ ആ​ദ്യ​വാ​രം ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - sslc: chaimans meeting career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.