ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടൻസിയും കോസ്റ്റ് അക്കൗണ്ടൻസിയും കമ്പനി സെക്രട്ടറിഷിപ്പും ബിരുദാനന്തരബിരുദത്തിന് തുല്യമാക്കണമെന്ന് യു.ജി.സി ഇതോടെ കഷ്ടപ്പെട്ട് ഇത്തരം യോഗ്യതകൾ നേടിയവരുടെ വ്യക്തതയില്ലായ്മക്ക് അന്തിമ പരിഹാരമായി. വിദേശത്ത് തൊഴിലന്വേഷിക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്കും ഏറെ ഗുണം ചെയ്യുന്നതാണ് കമീഷൻ തീരുമാനം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയാണ് സി.എ കോഴ്സുകൾ നടത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സുമാണ് മറ്റു രണ്ടു യോഗ്യതകളും നൽകുന്നത്. ഇവ സർവകലാശാലകളല്ലാത്തതിനാൽ ഇവക്ക് ബിരുദങ്ങൾ നൽകാൻ കഴിഞ്ഞിരുന്നില്ല.
കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവരെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അംഗങ്ങളാക്കും. സി.എ ഫൈനൽ പാസാകുന്ന ആളിന് അങ്ങനെ അസോസിയേറ്റ് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് (എ.സി.എ.) എന്ന യോഗ്യത പേരിനൊപ്പം ചേർക്കാനാകും. നിശ്ചിത കാലയളവിലെ പ്രാക്ടിസ് പൂർത്തിയാക്കുന്നവരെ ഫെലോയാക്കിമാറ്റും. അവരുടെ യോഗ്യതക്കൊപ്പം എഫ്.സി.എ എന്ന് ചേർക്കാനാകും. ഇത്തരം പരീക്ഷകൾ ജയിച്ച് വിദേശത്തേക്ക് പോകുന്നവർ ഏതു ബിരുദമാണെന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ഇതു പ്രതിസന്ധികൾക്ക് വഴിവെക്കുമായിരുന്നു.
ഗവേഷണം പഠനസമയത്തും സർവകലാശാലകൾ ഇക്കാര്യത്തിൽ വ്യക്തത തേടുമായിരുന്നു. സർക്കാർ സർവിസുകളിലും മറ്റും ജോലിക്കായി അപേക്ഷിക്കുമ്പോഴും യോഗ്യത സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനെല്ലാം ബിരുദാനന്തര ബിരുദ അംഗീകാരത്തോടെ പരിഹാരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.