തേഞ്ഞിപ്പലം: 2024-2025 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി (ജനറൽ: 1230 രൂപ, എസ്.സി/എസ്.ടി: 620 രൂപ) ഒക്ടോബർ 25ന് ഉച്ചക്ക് രണ്ട് വരെ അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. KMAT/CMAT/CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ്/സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരം ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കണം. കൂടുതൽ വിവരങ്ങൾ https://admission.uoc.ac.in/ വെബ്സൈറ്റിൽ.
നവംബർ 25ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജുകൾ/വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-യു.ജി 2019 പ്രവേശനം മുതൽ) ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി, മറ്റു അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
ബി.ആർക് (2015, 2016 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18നും ഒമ്പതാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ 19നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒന്ന്, മൂന്ന് സെമസ്റ്റർ (സി.ബി.സി.എസ്.എസ് - 2019 പ്രവേശനം) എം.എ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ആറ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2022 പ്രവേശനം) എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ നാലാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ് -റെഗുലർ), മേയ് 2024 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ.
2024-25 അധ്യയന വർഷത്തിൽ മാനന്തവാടി, ധർമശാല ബി.എഡ് സെന്ററുകളിൽ ആരംഭിച്ച പുതിയ യൂനിറ്റ് ബി.എഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0497 2715261, 0497 2715284.
2024-2025 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി (ജനറൽ: 1230 രൂപ, എസ്.സി/എസ്.ടി: 620 രൂപ) ഒക്ടോബർ 25ന് ഉച്ചക്ക് രണ്ട് വരെ അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. KMAT/CMAT/CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ്/സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരം ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കണം. കൂടുതൽ വിവരങ്ങൾ https://admission.uoc.ac.in/ വെബ്സൈറ്റിൽ.
നവംബർ 25ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജുകൾ/വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-യു.ജി 2019 പ്രവേശനം മുതൽ) ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി, മറ്റു അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
ബി.ആർക് (2015, 2016 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18നും ഒമ്പതാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ 19നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.