ഇന്റലിജൻസ് ബ്യൂറോയിൽ 1671 ഒഴിവുകൾ

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ്, മൾട്ടി-കാസ്കിങ് സ്റ്റാഫ്/ ജനറൽ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 1671 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 133 ഒഴിവുകളിൽ നിയമനം നടത്തും. വിജ്ഞാപനം www.mha.gov.inൽ

സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് തസ്തികകളിൽ ആകെ 1521 ഒഴിവുകളാണുള്ളത്. ശമ്പളം 21,700-69,100 രൂപ. മൾട്ടി ടാസ്കിങ് സ്റ്റാഫ് / ജനറൽ തസ്തികയിൽ ആകെ 150 ഒഴിവുകൾ. ശമ്പളനിരക്ക് 18,000-56,000 രൂപ.

അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും. അതത് സംസ്ഥാനത്തുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഫീൽഡ് പരിചയം അഭിലഷണീയം. പ്രായപരിധി 18-25/27. സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവുണ്ട്. ഫീസ് 450 രൂപ. അപേക്ഷ ഓൺലൈനായി നവംബർ അഞ്ചു മുതൽ 25വരെ സമർപ്പിക്കാം.

Tags:    
News Summary - vacancies in Intelligence Bureau

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.