വഖഫ് ബോർഡ് പലിശ രഹിത വായ്പ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മെഡിസിൻ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥികളിൽ നിന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് പലിശരഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2022-23 അധ്യയനവർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാംവർഷ കോഴ്സിന് ചേർന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളൂ. 100 പേർക്കാണ് ഈ വർഷം സ്കോളർഷിപ് അനുവദിക്കുക. മുൻ പരീക്ഷയിൽ 60 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയായിരിക്കണം. www.keralastatewakafboard.in വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 25നകം അഡ്മിനിസ്ട്രേറ്റിവ് കം അക്കൗണ്ട്സ് ഓഫിസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ-682 017 വിലാസത്തിൽ ലഭിക്കണം.

Tags:    
News Summary - Waqf Board invites applications for Loan Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.