തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ വൈസ് ചെയര്‍മാനും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വർഗീസ് മെമ്പര്‍ സെക്രട്ടറിയുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് കൗണ്‍സില്‍ ചെയര്‍പേഴ്സൻ.
എക്സിക്യൂട്ടീവ് ബോഡിയില്‍ ഡോ. സജിഗോപിനാഥ് (വൈസ് ചാന്‍സലര്‍, കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റി), ഡോ. സാബുതോമസ്, (മുന്‍ വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല), ഡോ. കെ.കെ. ദാമോദരന്‍, (ദയ, വേങ്ങാട്, മലപ്പുറം), ഡോ. എം.എസ്. രാജശ്രീ (ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍), പോള്‍ വി. കരന്താനം(ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റ്, പാലാ സെന്‍റ് തോമസ് കോളജ്), ഡോ. പി.പി. അജയകുമാര്‍ (സീനിയര്‍ പ്രഫസര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍, കേരള സര്‍വകലാശാല) എന്നിവരാണ് അംഗങ്ങള്‍. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സിക്യൂട്ടീവ് ബോഡിയില്‍ എക്സ് ഒഫിഷ്യോ അംഗമായിരിക്കും. നാല് വര്‍ഷമാണ് കൗണ്‍സിലിന്‍റെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.