ഗവർണറുടെ ഇടപെടൽ സർവകലാശാല നേട്ടങ്ങളെ ഇല്ലാതാക്കാനെന്ന് ആർ. ബിന്ദു

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ സർവകലാശാല നേട്ടങ്ങളെ ഇല്ലാതാക്കാനെന്ന് മന്ത്രി ആർ. ബിന്ദു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. കേരളത്തിലെ സര്‍വകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതിനു സഹായിക്കേണ്ട ഗവര്‍ണര്‍ ആർ.എസ്.എസിന്റെ നിര്‍ദേശ പ്രകാരം അതിനെ തകൾക്കാനാണ് പ്രവർത്തിക്കുന്നത്.

സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനം തകര്‍ക്കുന്ന ഗവര്‍ണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. ചാൻസലര്‍ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നുവെന്നും അതിനെയൊക്കെ മറികടന്ന നാടാണ് കേരളമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലകളെ ഇകഴ്ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

ഗവര്‍ണര്‍ പദവിയോടുള്ള എല്ലാ ആദരവും കാണിച്ചുകൊണ്ടാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. എന്നാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തി. തങ്ങളാരും മന്ത്രി സ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറിങ്ങിയത്. സര്‍വകലാശാലകളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പേകാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ വി.സിമാര്‍. ഗവര്‍ണര്‍ നിയമം നോക്കിയല്ല പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക പുനപരിശോധന ഹര്‍ജി നല്‍കുന്നതുവരെ സര്‍വകലാശാല അനാഥമാകരുത്. അതിനാലാണ് ചുമതലയ്ക്ക് പേര് നിര്‍ദേശിച്ചത്. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - intervention of the governor will destroy the achievements of the university. -R.bindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.