കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) തസ്തികയിലേക്ക് എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 92 ഒഴിവുകളുണ്ട് (കെമിക്കൽ എൻജിനീയറിങ് -3, സിവിൽ -3, ഇലക്ട്രിക്കൽ -26, ഇൻസ്ട്രുമെന്റേഷൻ -7, മെക്കാനിക്കൽ -34, മെറ്റലർജി -5, മൈനിങ് -14).
യോഗ്യത: എൻജിനീയറിങ്/ടെക്നോളജിയിൽ 65 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പ്രായപരിധി 33. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ബി.ഡി) 10 വർഷത്തെ ഇളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. 155 സെ.മീറ്ററിൽ കുറയാതെ ഉയരവും 45 കിലോഗ്രാമിൽ കുറയാതെ ഭാരവും നല്ല കാഴ്ചശക്തിയുമുണ്ടാകണം. വിശദവിവരങ്ങളടങ്ങിയ സ്പെഷൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sail.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
ജനുവരിയിൽ കൊച്ചി ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, തുടർന്നുള്ള ഗ്രൂപ് ചർച്ച, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.