കേന്ദ്രസർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (പൂജപ്പുര, തിരുവനന്തപുരം) 2022 ജനുവരിയിലാരംഭിക്കുന്ന പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അേപക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ. ഡിസീസ് ബയോളജിയിലും പ്ലാൻറ് സയൻസിലുമാണ് ഗവേഷണപഠനം. വിജ്ഞാപനം www.rgcb.res.inൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഫീസില്ല.
യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ്/മാസ്റ്റേഴ്സ് ബിരുദം (ലൈഫ് സയൻസ്/അഗ്രികൾചറൽ/എൻവയോൺമെൻറൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ്/ബയോകെമിസ്ട്രി/ബയോ ടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ബയോ ഫിസിക്സ്/കെമിസ്ട്രി/മൈക്രോ ബയോളജി). എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി.യു.ജി.സി-സി.എസ്.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി/ഡി.എസ്.ടി ഇൻസ്പെക്ടർ ജെ.ആർ.എഫ് െഫലോഷിപ് നേടിയിരിക്കണം. പ്രായപരിധി 2021 ഡിസംബറിൽ 28 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്. ഡിസംബർ 23, 24 തീയതികളിൽ ഓൺലൈനായി ഇൻറർവ്യൂ നടത്തി തിരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.