കാൺപൂർ ഐ.ഐ.ടിയിൽ പി.എച്ച്.ഡി വിദ്യാർഥിനി തൂങ്ങിമരിച്ചു; ഒരു മാസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പി.എച്ച്.ഡി വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കെമിക്കൽ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി ചെയ്യുന്ന ജാർഖണ്ഡിലെ ധുംകയിൽനിന്നുള്ള പ്രിയങ്കയെയാണ് (29) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ കാമ്പസിലെ മൂന്നാമത്തെ ആത്മഹത്യയാണിതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 29നാണ് വിദ്യാർഥിനി ഇവിടെ അഡ്മിഷൻ എടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഹോസ്റ്റലിലെ വിദ്യാർഥികൾ വിവരം പൊലീസിൽ അറിയിച്ചത്. തങ്ങൾ എത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നെന്നും വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 11ന് എം.ടെക് രണ്ടാം വർഷ വിദ്യാർഥിയെയും ഡിസംബർ 19ന് പോസ്റ്റ് ഡോക്ടറൽ റിസർച്ചറെയും​ ഹോസ്റ്റലിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - PhD student hangs herself at IIT Kanpur; Third suicide in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.