ഇന്ത്യൻ സേനയുടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലെ നിയമനത്തിന് നടക്കുന്ന കംൈബൻഡ് ഡിഫൻസ് സർവിസ് പരീക്ഷയുടെ യു.പി.എസ്.സി വിജ്ഞാപനമായി. 2019ൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണ് കംൈബൻഡ് ഡിഫൻസ് സർവിസ് പരീക്ഷ വഴി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
കോഴ്സ് നടത്തുന്ന വിവിധ സ്ഥാപനങ്ങളും പോസ്റ്റുകളുടെ എണ്ണവും: ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ: ജനുവരി 2019ൽ തുടങ്ങുന്ന കോഴ്സ് -100 പോസ്റ്റുകൾ 13 ഒഴിവുകൾ എൻ.സി.സി (സി) സർട്ടിഫിക്കറ്റുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം.
ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല- 45 പോസ്റ്റുകൾ (ആറ് സീറ്റുകളിൽ എൻ.സി.സി (സി) സർട്ടിഫിക്കറ്റുള്ളവർക്ക് സംവരണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ എൻജിനീയറിങ് ബിരുദം.
ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 2019 പ്രീ-ഫ്ലയിങ് ട്രെയിനിങ് കോഴ്സ്- 32 പോസ്റ്റുകൾ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ ബിരുദം. പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം.
ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 2019 ഏപ്രിൽ എസ്.എസ്.സി കോഴ്സ്: 225 പോസ്റ്റുകൾ ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെെന്നെ: 2019 ഏപ്രിലിൽ തുടങ്ങുന്ന സ്ത്രീകൾക്കായുള്ള എസ്.എസ്.സി നോൺ ടെക്നിക്കൽ കോഴ്സ്: 12 പോസ്റ്റുകൾ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവിടങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർ 1995 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.
എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 1995 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പുരുഷന്മാർക്കായി നടത്തുന്ന എസ്.എസ്.സി കോഴ്സിലേക്ക്, 1994 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനുമിടയിൽ ജനിച്ച അവിവാഹിതരോ, വിവാഹിതരോ ആയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സ്ത്രീകൾക്കായി നടത്തുന്ന നോൺ ടെക്നിക്കൽ കോഴ്സിലേക്ക് അപേക്ഷിക്കുന്നവർ 1994 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ് രീതി: രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 200 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾക്ക് അപേക്ഷ ഫീസില്ല.
www.upsconline.nic.in വഴി ഡിസംബർ നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഒരു പരീക്ഷകേന്ദ്രത്തിൽ പ്രവേശിപ്പിക്കാവുന്ന ഉദ്യോഗാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.