തിരുവനന്തപുരം നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ അടിച്ചു തകർത്തത് സമൂഹത്തോട് ചെയ്ത കുറ്റമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
10 ലക്ഷത്തിൽപരം രൂപയുടെ നഷ്ടം ഈ പൊതു വിദ്യാലയത്തിന് ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. അക്രമികൾ ശൗചാലയവും ജലവിതരണ സംവിധാനവും അടിച്ചു തകർത്തു. ക്ലാസുകളിൽ അടിച്ചു തകർക്കാൻ പറ്റിയവ ഒക്കെ തകർത്തു. സ്‌കൂളിന് തീവെക്കാനും ശ്രമമുണ്ടായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വലിയ ഗൗരവത്തോടെയാണ് സർക്കാർ ഇക്കാര്യങ്ങൾ നോക്കിക്കാണുന്നത്. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ആവാത്ത വിധം നിയമ പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വർക്കല എം.എൽ.എ വി.ജോയും മന്ത്രിയോട് ഒപ്പം ഉണ്ടായിരുന്നു. സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.